ഇന്ന് രാവിലെ 10.00 ന് രാജ് നാഥ്സിംഗ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധ ഇറക്കുമതി നിരോധം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ അറിയിപ്പെത്തിയത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉൽപാദനത്തിന് പ്രാമുഖ്യം നൽകണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പിൽ നിന്നും സുപ്രധാന തീരുമാനമുണ്ടാകുന്നത്.
advertisement
ചൈനയുടെ 70 ശതമാനം കയറ്റുമതിയും പത്ത് മേഖലകളുമായി ബന്ധപ്പെട്ടതാണെന്ന് ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങൾകയറ്റുമതി ചെയ്യുന്നതിലൂടെ 671 ബില്യൺ യുഎസ് ഡോളറും കമ്പ്യൂട്ടറിന്റെ കയറ്റുമതിയുടെ 417 ബില്യൺ യുഎസ് ഡോളറുമാണ് ചൈനയ്ക്ക് ലഭിക്കുന്നത്.
സ്വാശ്രയ ഇന്ത്യയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ മുന്നോട്ടുവച്ച ‘ആത്മ നിർഭാരഭാരത്’ എന്ന ആശയത്തിന് പ്രമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വകുപ്പിന്റെ ഇന്നത്തെ തീരുമനത്തെ വിലയിരുത്തുന്നത്.
You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]
പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ എന്നാണ് ഇതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.