നാഗ്പൂർ: 'ആവശ്യം വേണ്ട ആരെയും സഹായിക്കാൻ അവൻ മുന്നിലുണ്ടാകും'. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെയെ കുറിച്ചുള്ള അമ്മയുടെ വാക്കുകളാണിത്. വസന്ത് സാഥെയും ഭാര്യ നീലയും നാഗ്പൂരിലെ വീട്ടിലിരുന്ന് ദീപക് സാഥെയുടെ മരണവാർത്ത ഉള്‍ക്കൊള്ളുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനം കൊള്ളുകയാണ്.
അവന്‍ എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്നും അമ്മ നീല സാഥെ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിൽ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ എക്പ്രസിന്റെ വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളരുകയായിരുന്നു. അപകടമുണ്ടായി ആദ്യം പുറത്തുവന്ന മരണ വാര്‍ത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാഥെയുടേതായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ വിമാനാപകടത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റിനെയാണ്. 30 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള സാഥെ മികവിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വോളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാഥെ എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ദീപക് സാത്തെ എന്ന വിദഗ്ധനായ പൈലറ്റിന്റെ ഇടപെടലാണ് കരിപ്പൂര്‍ വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ വിമാനം കത്താനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.