'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല'
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു."
തിരുവനന്തപുരം: പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങളിൽ സംസ്ഥാന സർക്കാർ രണ്ടു തരം സമീപനം സ്വീകരിച്ചെന്ന വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണൻ. ലായത്തിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികളെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവർണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികൾ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടർ വെറുതെ കിടക്കുകയായിരുന്നെന്ന് രാധാകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
"രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു. ലായത്തിൽ (ലായം എന്നാൽ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നൽകുന്നു. വിമാനദുരന്തത്തിൽ മരിച്ചവന് പത്തുലക്ഷവും. ലായത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി നൽകുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തിൽ മരിക്കുന്നവന് ഇൻഷുറൻസും മറ്റ് നഷ്ടപരിഹാരവുമായി കോടികൾ ലഭിക്കും."- കെ.എസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങൾ
advertisement
രണ്ട് ദുരന്തങ്ങൾ, രണ്ട് തരം മരണങ്ങൾ, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികൾക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി.
'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല': കെ.എസ് രാധാകൃഷ്ണൻ
രണ്ട് ദുരന്തങ്ങൾ, രണ്ട് തരം മരണങ്ങൾ, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികൾക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി. പെട്ടിമുടിയിൽ ഉരുൾപൊട്ടി 17 പേർ മരിച്ചു; 49 പേരെ കാണാതായി. എല്ലാവരും ലായത്തിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികൾ. അവരെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവർണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികൾ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടർ വെറുതെ കിടന്നിരുന്നു; എങ്കിലും...
advertisement
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്നു മരണം, ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ഇരുപത് കഴിഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, ഏതാനും മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എല്ലാവരും ഒരുമിച്ച് സംഭവ സ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രോഗികളെ ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാവരും, ഒറ്റക്കും ഒരുമിച്ചും ദുഃഖം പ്രകടിപ്പിച്ചു; നന്ന്.
രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു. ലായത്തിൽ (ലായം എന്നാൽ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നൽകുന്നു. വിമാനദുരന്തത്തിൽ മരിച്ചവന് പത്തുലക്ഷവും. ലായത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി നൽകുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തിൽ മരിക്കുന്നവന് ഇൻഷുറൻസും മറ്റ് നഷ്ടപരിഹാരവുമായി കോടികൾ ലഭിക്കും.
advertisement
പണത്തിന് മീതെ ഒരു പിണറായിയും പറക്കില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇതൊന്നും മനസിലാകണമെന്നില്ല. സ്പീക്കർ ശ്രീരാമകൃഷ്ണനാകട്ടെ സ്വപ്ന പറഞ്ഞാലേ കാര്യം മനസിലാകൂ. എന്തായാലും എല്ലാവരുടേയും ഗ്രൂപ്പ് ഫോട്ടോ മാധ്യമങ്ങളിൽ വന്നു എന്നത് സവിശേഷതയാണ്; അവർക്ക് സന്തോഷിക്കാം.
കേരളത്തിലെ ആദ്യകാല തൊഴിലാളി സംഘടനകളിലൊന്നാണ് തോട്ടം തൊഴിലാളികളുടെ സംഘടന. മൂന്നാറിലാകട്ടെ, ഈ മേഖലയിലെ തൊഴിലാളികൾക്ക് ഇടയിൽ ആധിപത്യം കമ്മ്യൂണിസ്റ്റുകാർക്ക്, വിശേഷിച്ചും സി പി ഐക്കാർക്കുമാണ്. പക്ഷെ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു താമസ സ്ഥലം പോലും ആ തൊഴിലാളികൾക്ക് വേണ്ടി നേടിയെടുക്കാൻ എന്തുകൊണ്ടാണ് ഈ തൊഴിലാളിസംഘടനകൾക്ക് കഴിയാതെ പോയത്?
advertisement
തോട്ടം മുതലാളിമാർക്ക് വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ദല്ലാൾമാരാണ് ഈ രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കൾ എന്ന് പണ്ടേ ആക്ഷേപമുണ്ട്. ഇന്നും തകര കൂരയിൽ കഴിയുന്ന തൊഴിലാളി സഖാക്കളും മണിമാളികകളിൽ കഴിയുന്ന യൂണിയൻ നേതാക്കളും അക്കാര്യം പറയാതെ സമ്മതിക്കുകയാണ്. തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ മന്ത്രിസഭയിൽ ആളില്ല. അതുകൊണ്ടാണ് ആശ്വാസധനം അഞ്ച് ലക്ഷത്തിൽ ഒതുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2020 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല'