ടിബി ബാധിതനായ സുനിൽ, രോഗം വഷളായതിനെ തുടർന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുണയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഭാര്യയും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. തീർത്തും ദരിദ്രനായ ഇയാളുടെ കയ്യിൽ ആശുപത്രിയിലെ രജിസ്ട്രേഷൻ ഫീസായ അഞ്ച് രൂപ പോലും നൽകാനുണ്ടായിരുന്നില്ല. ആശുപത്രിയിൽ പ്രവേശനം നേടുന്നതിന് രജിസ്ട്രേഷൻ സ്ലിപ്പ് നിർബന്ധമായതിനാൽ അതില്ലാതെ സുനിലിനെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. ഇയാളുടെ ഭാര്യ പലതവണ അപേക്ഷിച്ച് നോക്കിയിട്ടും അധികൃതർ നിലപാട് മാറ്റിയില്ലെന്നും ആക്ഷേപമുണ്ട്. ഒരു രാത്രി മുഴുവൻ ഈ ദമ്പതികൾ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞു. വൈകാതെ സുനിൽ മരിക്കുകയും ചെയ്തു.
advertisement
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ് ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വാർത്ത പുറത്തു വരുന്നത്.ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിന്‍റെ പ്രതികരണം. 'നിങ്ങൾ എംഎൽഎമാരുടെ വ്യാപാരം നടത്തുകയാണ്. അവരെ വച്ച് വിലപേശിക്കൊണ്ടിരിക്കുന്നു.. ഇവിടെ ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി കൈക്കുഞ്ഞുമൊത്ത് ഒരു രാത്രി മുഴുവൻ കാത്തിരിക്കേണ്ടി വരുന്നു..' എന്നായിരുന്നു ട്വീറ്റ്.
TRENDING:മസാല ദോശയും ബട്ടർ നാനുമല്ല; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി[PHOTOS]മലയാളി ദമ്പതികൾ അബുദബിയില്‍ മരിച്ച നിലയില്‍; മരണകാരണം ജോലി നഷ്ടപ്പെട്ടതിന്‍റെ വിഷമമെന്ന് സൂചന[NEWS]Uthra Murder Case| 'ഉത്രയെ ഒഴിവാക്കാണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി[NEWS]
സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച കളക്ടർ കുമാർ പുരുഷോത്തം കുറ്റക്കാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയുടെ പ്രതികരണം.
അതേസമയം സുനിൽ, ലഹരിക്ക് അടിമയായിരുന്നുവെന്നും എപ്പോഴും ആശുപത്രിക്ക് മുന്നിൽ തന്നെയായിരുന്നു ഇരിപ്പെന്നുമാണ് സിവിൽ സർജൻ ഡോ.കെ.ശ്രീവാസ്തവ അറിയിച്ചത്. ഇയാളുടെ ചികിത്സയിൽ ആശുപത്രി അധിരൃതരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോ എന്ന വിഷയത്തിൽ ഡോക്ടർ പ്രതികരിച്ചതുമില്ല എന്നതാണ് ശ്രദ്ധേയം.