Uthra Murder Case| 'ഉത്രയെ ഒഴിവാക്കണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി

Last Updated:

കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് ‌സിആർപിസി 164 – പ്രകാരം മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി നൽകിയത്.

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി. ഉത്രയെ ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്ന് സൂരജ് പലതവണ പറഞ്ഞെന്നു സുഹൃത്തുക്കളാണ് മൊഴി നൽകിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് ‌സിആർപിസി 164 – പ്രകാരം മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി നൽകിയത്.
advertisement
ഒന്നിച്ചു ജീവിക്കാൻ താൽപര്യമില്ലെന്നും എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കാണമെന്നും പലതവണ സൂരജ് പറഞ്ഞിരുന്നുവെന്നാണ് ഒരു സുഹൃത്തിന്റെ മൊഴി.
കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. സൂരജിന്റെ അമ്മയേയും സഹോദരിയേയും വധക്കേസില്‍ പ്രതിചേര്‍ക്കില്ല.
മാപ്പ് സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം.
advertisement
TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
ജയിലുള്ള സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വനം വകുപ്പും തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീധനപീധനവും ഗാര്‍ഹിക പീഡനുവുമാകും ഇരുവര്‍ക്കുമെതിരെ ചുമത്തുക. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്പി ഹരിശങ്കർ പറഞ്ഞു.
advertisement
വിവിധ ലാബുകളില്‍ നിന്നുള്ള രാസ,ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഈ മാസം അവസാനത്തോടെ ലഭിക്കും. പ്രതികള്‍ക്കു സ്വഭാവിക ജാമ്യം കിട്ടുന്നത്ത് ഒഴിവാക്കാൻ ഓഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം
മലയാളം വാർത്തകൾ/ വാർത്ത/Crime/
Uthra Murder Case| 'ഉത്രയെ ഒഴിവാക്കണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement