മലയാളി ദമ്പതികൾ അബുദബിയില്‍ മരിച്ച നിലയില്‍; മരണകാരണം ജോലി നഷ്ടപ്പെട്ടതിന്‍റെ വിഷമമെന്ന് സൂചന

Last Updated:

ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

മലയാളി ദമ്പതികളെ അബുദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു 58 കാരനായ മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബുദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു.
TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
അബുദബി മദീന സായിദിലെ ഫ്ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന ഫ്ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു. നാട്ടിലുള്ള മകനും അബുദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.
advertisement
മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബൂദബി പൊലീസ് ഫ്ളാറ്റിന്റെ വാതില്‍ ഇടിച്ചു തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളി ദമ്പതികൾ അബുദബിയില്‍ മരിച്ച നിലയില്‍; മരണകാരണം ജോലി നഷ്ടപ്പെട്ടതിന്‍റെ വിഷമമെന്ന് സൂചന
Next Article
advertisement
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
  • 2025 ഒക്ടോബര്‍ 3-ന് വിവിധ രാശികളിലെ പ്രണയഫലം

  • മേടം, കര്‍ക്കടകം - ആകര്‍ഷണീയത

  • മിഥുനം, ധനു - വ്യക്തത; ഇടവം, ചിങ്ങം, മകരം, മീനം - വാത്സല്യം

View All
advertisement