Also Read-പതിനൊന്നാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; തട്ടിക്കൊണ്ടു പോകലിന് കേസ്
ദേശീയ മാധ്യമമായ ഡിഎൻഎയാണ് ഈ സംഭവത്തിന്‍റെ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതനുസരിച്ച് ചുവപ്പ് നിറം ഉള്ള സാരിയും വിഗ്ഗും ആഭരണങ്ങളും ഒക്കെ ധരിച്ച് ഒരു 'വധു'വായി തന്നെയാണ് യുവാവ് എത്തിയത്. സ്ത്രീകളുടെ ചെരിപ്പും കയ്യിൽ പഴ്സും വരെ കരുതിയിരുന്നു.
എന്നാൽ ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ വിവാഹവീട്ടിലെ ആളുകൾ യുവാവിനെ നിരീക്ഷിക്കാൻ തുടങ്ങി. വധുവിനെക്കുറിച്ചും അവരെ കാണണമെന്നും ഒക്കെ ഇയാൾ ആളുകളോട് ആവശ്യപ്പെട്ടതോടെ സംശയം ഇരട്ടിയാവുകയും ചെയ്തു. യുവാവിനെ തന്നെ പിന്തുടർന്ന ആളുകൾ ഇയാളെ തടഞ്ഞു നിർത്തി മുഖം മറയുന്ന തരത്തിൽ ഇട്ടിരുന്ന സാരിത്തുമ്പ് ഉയർത്താൻ ആവശ്യപ്പെട്ടു. സാരി ഉയർത്തിയതിനൊപ്പം ഇയാളുടെ വെപ്പു മുടിയും അഴിഞ്ഞു വരികയായിരുന്നു. ഇതോടെ യുവാവിന്‍റെ കള്ളി വെളിച്ചത്തായി. ആളുകൾ പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും ഇയാൾ പുറത്ത് കാത്തു നിന്ന സുഹൃത്തുക്കൾക്കൊപ്പം കടന്നു കളഞ്ഞു.
യുപിയിൽ തന്നെ മറ്റൊരു സംഭവത്തിൽ വിവാഹവേദിയിൽ നിന്നും വരനെ തട്ടിക്കൊണ്ടു പോയി. വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ മണ്ഡപത്തിൽ വെച്ച് വെടിയേറ്റു മരിക്കേണ്ടി വരുമെന്നുമായിരുന്നു അക്രമികളുടെ ഭീഷണി.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. ജുഗൽ കുശ്വാഹ എന്ന യുവാവിനെയാണ് വിവാഹ വേദിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. മെയ് 29 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. മോട്ടോർസൈക്കിളിൽ എത്തിയ മൂന്ന് പേർ ജുഗലിനെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കാട്ടിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിവാഹമണ്ഡപത്തിൽ വെച്ച് വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. വധുവിന്റെ വീട്ടുകാരെ വിളിച്ച് വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറയണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.
ഇതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വരനെ ഉപേക്ഷിച്ച് മൂന്നംഗ സംഘം കടന്നു കളഞ്ഞു. വരനാണ് തന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
