ഇസ്രായേൽ, പശ്ചിമേഷ്യ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധനാണ് സഞ്ജീവ് കുമാർ സിംഗ്ല. പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ്, 2013 നവംബറിനും 2014 ജൂലൈയ്ക്കും ഇടയിൽ ഇസ്രായേലിലെ ഇന്ത്യൻ എംബസിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട്, 2019 ഒക്ടോബറിൽ അദ്ദേഹത്തെ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.
Also Read- ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്നം തുടങ്ങിയത് എങ്ങനെ? ഇപ്പോൾ ഹമാസ് എന്തുകൊണ്ട് ആക്രമിച്ചു?
advertisement
ഇതിനു പുറമേ, പാരീസ് (ഫ്രാൻസ്), ധാക്ക (ബംഗ്ലാദേശ്), ജനീവ (സ്വിറ്റ്സർലൻഡ്) എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ നിരവധി പദവികളിൽ സിംഗ്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് ഡെസ്ക്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, എന്നിവിടങ്ങളിൽ നിർണായക സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസിൽ ഡയറക്ടറായും നിയമിക്കപ്പെട്ടിട്ടുണ്ട്.
ഇസ്രയേലുമായുള്ള ഇന്ത്യയുടെ നയതന്ത്രപരമായ ബന്ധം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ സിംഗ്ലയ്‌ക്കൊപ്പം പ്രവർത്തിച്ച ഒരു മുതിർന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ”1950 മുതൽ ഇതുവരെ നോക്കുകയാണെങ്കിൽ, ഇസ്രായേലുമായുള്ള ഇന്ത്യയുടെ വിദേശനയം മൂന്ന് ഘട്ടങ്ങളായാണ് വികാസം പ്രാപിച്ചത്. ആദ്യ ഘട്ടത്തിൽ രാഷ്ട്രീയപരമായ ബന്ധങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. 1992 ന് ശേഷം, ഇസ്രായേലിനോടുള്ള ഇന്ത്യയുടെ വിദേശ നയം ഔപചാരികമായി നവീകരിക്കപ്പെടുകയും ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തു. 2017 ലെ പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് ശേഷം, ഇരു രാജ്യങ്ങളും നിരവധി വിഷയങ്ങളിൽ തന്ത്രപ്രധാനമായ സഹകരണം ആരംഭിച്ചു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൽ സഞ്ജീവ് കുമാർ സിംഗ്ലയുടെ സംഭാവന
ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയിലെ ഏഴംഗ ഉദ്യോഗസ്ഥരുടെ സംഘത്തെ നയിക്കുന്നത് സഞ്ജീവ് കുമാർ സിംഗ്ലയാണ്. ഒക്‌ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി മോദി പുറത്തിറക്കിയ പ്രസ്താവന ഏറെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയതാണ്. ഇതിനെ ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി വിളിച്ചെങ്കിലും ഹമാസിനെയോ പലസ്തീനെയോ ഗാസയെയോ അദ്ദേഹം പേരെടുത്തു പറഞ്ഞില്ല. അദ്ദേഹം ഇസ്രായേലിന്റെ പക്ഷത്ത് നിൽക്കുകയും ചെയ്തു.
Also Read- ഇസ്രായേൽ – ഹമാസ് സംഘർഷം: ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന് കേന്ദ്രം
”2017-ലെ സന്ദർശനത്തിന് ശേഷം, ഇസ്രായേലിന് ഇന്ത്യയുടെ നിർണായക പങ്കാളിയാകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി മനസലാക്കിയിരുന്നു. ആയുധങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും നൽകി ഇന്ത്യയെ സഹായിച്ചിട്ടുള്ള ചരിത്രമാണ് ഇസ്രായേലിനുള്ളത്. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിൽ കാര്യമായി സംഭാവന നൽകാൻ കഴിയുന്നതും, നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നതും, തന്റെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നതുമായ ഒരു ഉദ്യോഗസ്ഥൻ അവിടെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടാണ് അദ്ദേഹം അന്ന് തന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സിംഗ്ലയെ അതിനായി തിരഞ്ഞെടുത്തത്. ഇസ്രായേലിലെ എംബസിയിൽ പ്രവർത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നു ”, ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.