ജനറൽ കൗൺസിൽ യോഗത്തിനെത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. അന്തരിച്ച പാർട്ടി നേതാവ് എം കരുണാനിധിയുടെ മകൻ കൂടിയായ സ്റ്റാലിൻ ഡി എം കെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
advertisement
2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് സ്റ്റാലിൻ. ഡിഎംകെയിൽ പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ചത് 1969ലാണ്. കരുണാനിധിയായിരുന്നു ഡിഎംകെയുടെ ആദ്യ പ്രസിഡന്റ്.
Also Read- ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്
ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുഖമായ സി എൻ അണ്ണാദുരൈയാണ് പാർട്ടിയുടെ സ്ഥാപകൻ. 1969ൽ മരണപ്പെടുന്നതുവരെ പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.1949 ലാണ് ഡിഎംകെ സ്ഥാപിതമായത്.