Shiv Sena | ഉദ്ധവിനും ഏക്നാഥിനും തിരിച്ചടി; 'അമ്പും വില്ലും' ചിഹ്നം തല്‍ക്കാലം ആര്‍ക്കുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി മരവിപ്പിച്ചു. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, അന്ധേരി ഈസ്റ്റില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിനും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിനും പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇരുകൂട്ടരും തെരഞ്ഞെടുക്കണം. ശിവസേന എന്ന പേരും രണ്ട് വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.
തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം.
advertisement
യഥാര്‍ഥ ശിവസേന ആരെണെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ വിമത എം.എല്‍.എ.മാരെ ഒപ്പംകൂട്ടി ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപവത്കരിച്ച് നാല് മാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Shiv Sena | ഉദ്ധവിനും ഏക്നാഥിനും തിരിച്ചടി; 'അമ്പും വില്ലും' ചിഹ്നം തല്‍ക്കാലം ആര്‍ക്കുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍