കോട്ടയത്ത് കാറിൽ കടത്തിയ 105 കിലോ കഞ്ചാവ് പിടിച്ചെടുത്തു; പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടിച്ചത് സിനിമാ സ്റ്റൈലിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
എറണാകുളം ഭാഗത്തു നിന്നാണ് പ്രതികൾ കാറിൽ കഞ്ചാവുമായി എത്തിയത്
കോട്ടയം: സിനിമാ സ്റ്റൈലിൽ പൊലീസിന്റെ ലഹരിവേട്ട. ഇന്ന് രാവിലെയാണ് കോട്ടയം തലയോലപ്പറമ്പിൽ 105 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസിന്റെ വലയിലായത്.
എറണാകുളം ഭാഗത്തു നിന്ന് കാറിൽ കഞ്ചാവുമായി വന്ന സംഘമാണ് ഇവർ. വെട്ടിക്കാട് മുക്കിൽവെച്ച് വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഇവർ കാറുമായി മുന്നോട്ടു നീങ്ങി. തുടർന്ന് പൊലീസ് കാറിന് പിന്തുടർന്നു.
Also Read- വിജിന് വര്ഗീസ് അയച്ച കണ്ടെയ്നറില് വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന് പിടിച്ചെടുത്തു
ഇതിനിടയിൽ കാറിലുണ്ടായിരുന്ന ഒരാൾ ഡോറ് തുറന്ന് ചാടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഇതിനിടയിൽ കാറുമായി പോയ രണ്ടാമനെ തലയോലപ്പറമ്പ് ജംഗ്ഷന് സമീപത്തുവെച്ച് പിന്തുടർന്ന് പിടികൂടി.
advertisement
കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും എവിടെയാണ് വിതരണം ചെയ്യുന്നത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.
Location :
First Published :
October 09, 2022 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് കാറിൽ കടത്തിയ 105 കിലോ കഞ്ചാവ് പിടിച്ചെടുത്തു; പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടിച്ചത് സിനിമാ സ്റ്റൈലിൽ