TRENDING:

M K Stalin | അധികാരമേറ്റിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Last Updated:

എഐഎഡിഎംകെയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിന്‍ അധികാരത്തിലെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്‌നാട്ടില്‍(Tamil Nadu) അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജനങ്ങളോടൊപ്പം ബസില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍(M K Stalin). ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചു.
advertisement

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എഐഎഡിഎംകെയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിന്‍ അധികാരത്തിലെത്തിയത്.

Also Read-MK Stalin | തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര

ഡിഎംകെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈ, മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദര്‍ശിച്ചു. ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര ചെയ്യാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

advertisement

ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അരടിക്കറ്റും നല്‍കിയിരുന്നു. ഇനി അഞ്ചു വയസ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികള്‍ക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Also Read-Sexual Awareness| 'സ്കൂൾ വിദ്യാർഥികൾക്ക് ഒരാഴ്ച നീളുന്ന ലൈംഗിക ബോധവൽക്കരണ ക്ലാസ് അടുത്തവർഷം മുതൽ': തമിഴ്നാട് വിദ്യാഭ്യാസമന്ത്രി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, മുതിര്‍ന്ന പൗരന്മാര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
M K Stalin | അധികാരമേറ്റിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
Open in App
Home
Video
Impact Shorts
Web Stories