തേജസ്വിനി എന്ന 28കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് അപകടത്തിൽ മരിച്ചത്. മക്കളെ നഴ്സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ പിതാവ് ലോഹിതും ഇവരുടെ ഒരു കുട്ടി വിസ്മിതയും ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല.
Also Read-ട്രെയിനിൽവെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; രക്ഷകരായി രണ്ട് ടിടിഇമാർ
ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
January 10, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗളൂരുവിൽ മെട്രോ തൂൺ നിർമാണത്തിനിടെ തകർന്നു; സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു