TRENDING:

Ram Temple| അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുക്കാൻ 800 കി.മീ. യാത്രക്ക് മുസ്ലിം യുവാവ്

Last Updated:

താൻ ശ്രീരാമ ഭക്തനാണെന്ന് മുഹമ്മദ് ഫയസ് ഖാൻ എന്ന യുവാവ് പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭഗവാൻ ശ്രീരാമന്റെ ഭക്തനെന്ന് അവകാശപ്പെട്ട മുസ്ലിം യുവാവ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജയിൽ പങ്കെടുക്കാൻ 800 കി.മീ. യാത്ര തുടങ്ങി. ഛത്തീസ്ഗഡിലെ ചാന്ദ്ഖുറി ഗ്രാമത്തിൽ നിന്നാണ് അയോധ്യയിലേക്ക് യുവാവ് യാത്ര തിരിച്ചത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കുകയാണ് ലക്ഷ്യം. ശ്രീരാമന്റെ മാതാവ് കൗസല്യയുടെ ജന്മസ്ഥലമായി അറിയപ്പെടുന്ന സ്ഥലത്ത് നിന്ന് ആരംഭിച്ച മുഹമ്മദ് ഫയസ് ഖാന്റെ യാത്ര ഇപ്പോൾ മധ്യപ്രദേശത്തിലെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement

''പേരുകൊണ്ടും മതംകൊണ്ടും ഞാൻ മുസ്ലിമാണ്. അതേസമയം ഞാൻ ശ്രീരാമഭക്തനാണ്. നമ്മുടെ പൂർവികരെ കണ്ടെത്തിയാൽ, അവർ ഹിന്ദുക്കളായിരിക്കും. രാംലാൽ എന്നോ ശ്യാംലാൽ എന്നോ ആകും അവരുടെ പേര്. മുസ്ലിംപള്ളിയിലോ ക്രിസ്ത്യൻ പള്ളിയിലോ പോയാലും നമ്മളെല്ലാം ഹിന്ദു പാരമ്പര്യമുള്ളവരാണ്. ''- ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാൻ ദേശിയ കവി അല്ലാമ ഇഖ്ബാലിന്റെ വരികളും ഭൂമിപൂജയിൽ പങ്കെടുക്കാൻ യുവാവിന് പ്രചോദനമേകിയത്രേ.  ശരിയായ കാഴ്ചപാടുള്ള ഒരാൾക്ക് രാമനെ അനുഭവിച്ചറിയാനാകും എന്നാണ് കവി പറഞ്ഞതെന്നും ഖാൻ ചൂണ്ടിക്കാട്ടുന്നു. ''പാകിസ്ഥാനിലെ ചിലർ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പേരിൽ വ്യാജ ഐഡികളുണ്ടാക്കി പരസ്പരം അപമാനിക്കുകയാണ്. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളും പരസ്പരം പോരടിക്കുന്നുവെന്ന് കാണിക്കുന്നതിനാണ് ഇത്'' - ഫയസ് ഖാൻ പറയുന്നു.

advertisement

TRENDING:ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]

advertisement

ഇതിനിടെ, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലീടിൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഭൂമി പൂജയും തറക്കല്ലിടീൽ ചടങ്ങും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ അദ്ദേഹം പുരോഹതിന്മാരും ആചാര്യൻമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അ‍ഞ്ഞൂറ് വർഷത്തെ പോരാട്ടങ്ങൾക്കു ശേഷം ലഭിച്ച ശുഭകരമായ ഒരു നിമിഷമാണിതെന്നും ഇത് ദീപാവലി പോലെ ആഘോഷിക്കണമെന്നുമാണ് ആദിത്യനാഥ് അറിയിച്ചത്.

തറക്കല്ലീടിൽ ചടങ്ങ് നടക്കുന്ന ദിവസം വീടുകളിൽ മൺവിളക്കുകൾ കത്തിച്ച് ആഘോഷം ആക്കണമെന്ന് പ്രദേശവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങുകൾ കൂടുതൽ മനോഹരമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അയോധ്യയിൽ നടക്കുന്ന ചടങ്ങുകൾ ദൂരദർശനിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ചടങ്ങുകൾ തത്സമയം കാണാനുള്ള അവസരവും ലഭിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Ram Temple| അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുക്കാൻ 800 കി.മീ. യാത്രക്ക് മുസ്ലിം യുവാവ്
Open in App
Home
Video
Impact Shorts
Web Stories