Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം

Last Updated:

ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

തിരുവനന്തപുരം: സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ ഹാജരാകാൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. പൂജപ്പുരയിലെ വീട്ടിൽ നിന്നും പുലർച്ചെ നാലരയോടെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കർ കൊച്ചിയിലേക്കു പോയത്.  ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്. കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി? സ്വപ്ന യുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം? എന്തിന് സ്വപ്ന യ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നൽകി?  വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപനയ്ക്ക് ജോലി നൽകാൻ എന്തിന് താൽപ്പര്യമെടുത്തു? സ്വപ്ന വഴി, സരിത് സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു?ബന്ധം സ്ഥാപിച്ചു? സ്വപ്ന യുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്? ഡിപ്ലൊമാറ്റിക് ബാഗേജ് വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാൻ വൈകിയ ദിവസങ്ങൾ - സ്വപ്ന യുമായി അസാധാരണമാം വിധം നിരവധി ഫോൺ കോളുകൾ ഉണ്ടായത് എന്തിന്? ഈ ദിവസങ്ങളിൽ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്? മറ്റൊരു ഫോണിൽ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്? വിദേശയാത്രകൾ എന്തിനു വേണ്ടിയായിരുന്നു? അന്ന് ഫൈസൽ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ? ഈ ചോദ്യങ്ങളിൽ എൻ.ഐ ശിവശങ്കറിൽ നിന്നും വ്യക്തതവരുത്തുമെന്നാണ് സൂചന.
advertisement
TRENDING:എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിൻക്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയേക്കും. ഈ ചോദ്യങ്ങൾക്കുള്ള മറുപടികൾ സ്വർണക്കടത്തിനും അപ്പുറത്തേക്കുള്ള അന്വേഷണത്തിന്  വഴിതുറക്കുമോയെന്നും കണ്ടറിയേണ്ടതാണ്.
advertisement
സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താൻ നിർദേശിച്ചത്. യുഎപിഎ കേസിൽ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.
ചോദ്യംചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എം ശിവശങ്കർ കേസിൽ പ്രതിചേർക്കപ്പെട്ടാൽ സർക്കാരിനെയും അത് പ്രതികൂലമായി ബാധിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement