TRENDING:

ട്രെയിനിൽവെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; രക്ഷകരായി രണ്ട് ടിടിഇമാർ

Last Updated:

പെൺകുട്ടി നെഞ്ചുവേദനകൊണ്ട് പുളയുന്നത് കണ്ട രണ്ട് ടിക്കറ്റ് ചെക്കർമാർ (ടിസി)  ഉടൻ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ലോക്കൽ ട്രെയിനിൽവെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. നവി മുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറിയ 19 കാരിയായ പെൺകുട്ടിക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഗാൻസോളി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ടു ടിടിഇമാരുടെ ഇടപെടലിലൂടെ വിദ്യാർഥിനിക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും സാധിച്ചുയ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പെൺകുട്ടി നെഞ്ചുവേദനകൊണ്ട് പുളയുന്നത് കണ്ട രണ്ട് ടിക്കറ്റ് ചെക്കർമാർ (ടിസി)  ഉടൻ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. ട്രെയിൻ താനെയിലെത്തിയ ഉടൻ തന്നെ പെൺകുട്ടിയെ എമർജൻസി മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഐസിയുവിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ പെൺകുട്ടിക്ക് നേരിയതോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.

ചെറുപ്പക്കാർ പോലും ഹാർട്ട് അറ്റാക്ക് ബാധിച്ച് മരിക്കുന്ന സംഭവങ്ങൾ കൂടി വരുന്ന കാലമാണിത്. ഇക്കാലത്ത് ഹാർട്ട് അറ്റാക്ക് മൂലം മരിക്കുന്ന അഞ്ചിലൊന്ന് പേരും 40 വയസിൽ താഴെയുള്ളവരാണ്. ഇപ്പോഴിതാ, ഹരിയാനയിലെ ഫരീദാബാദിൽ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനായി നിൽക്കുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നു. ഇയാൾ ഒആർഎസ് വാങ്ങാനായാണ് കടയിലെത്തിയത്.

advertisement

കടയിൽ എത്തിയ ആൾ കടയുടമയോട് മരുന്ന് ആവസ്യപ്പെടുന്നു. ഉടമ മരുന്ന് എടുക്കാൻ തിരിയുമ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്  ബോധരഹിതനായി കുഴഞ്ഞു വീണത്. ഇയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കടയുടമ പരാജയപ്പെടുന്നു. നാല് മിനിട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. വൈകാതെ അയാളുടെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ജനുവരി നാലിനാണ് സംഭവം.

വാർത്താ റിപ്പോർട്ടുകൾ പ്രകാരം, 23 വയസ്സുള്ള സഞ്ജയ് എന്നയാൾ ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയാണ്. ടെൻഷനോടെ കടയിലെത്തിയ സജ്ജയ് മരുന്ന് കടയിൽ നിന്ന് ഒആർഎസ് ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാൾ കുഴഞ്ഞുവീഴുന്നത്. ഇയാൾക്ക് കുറച്ചുദിവസമായി വയറിളക്കം ഉണ്ടായിരുന്നതായാണ് ഒപ്പം താമസിച്ചിരുന്നവർ പറയുന്നത്. സജ്ജയിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇയാൾ ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ട്രെയിനിൽവെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; രക്ഷകരായി രണ്ട് ടിടിഇമാർ
Open in App
Home
Video
Impact Shorts
Web Stories