എന്നാല്‍, എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ തന്നോട് വ്യക്തിപരമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണവുമായി ബന്ധമില്ലാത്ത മോശം ചോദ്യങ്ങള്‍ സമിതി ചോദിച്ചെന്നാരോപിച്ച് സമിതിയിലെ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ക്കൊപ്പം അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അഴിമതി ആരോപണം നേരിടുന്ന എംപിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള വിമാനയാത്രകള്‍ക്കും ഹോട്ടല്‍, കാര്‍ ചെലവുകള്‍ക്കും പണം നല്‍കിയതായി ദര്‍ശന്‍ ഹീരാനന്ദനി തന്റെ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്. വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബില്ലുകളുമാണ് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.
advertisement
ഇത് കൂടാതെ, മഹുവ മൊയ്ത്രയോട് തന്റെ പുരുഷ സുഹൃത്തിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഞാന്‍ രാഷ്ട്രീയം വിടും. പാര്‍ലമെന്റിലെന്ന പോലെ, സമിതിയിലെ ചര്‍ച്ചയുടെ നടപടിക്രമങ്ങള്‍ പദാനുപദമായി രേഖപ്പെടുത്തും. കോണ്‍ഗ്രസ്, ജെഡിയു എംപിമാര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അതിന്റെ കോപ്പി കാണിക്കണം, ദുബെ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഒരു സ്ത്രീയുടെ ഇരവാദത്തില്‍ ഇത്രയും തരംതാഴരുതെന്ന് ബിഎസ്പി എംപി ഡാനിഷ് അലിയോട് ദുബെ ആവശ്യപ്പെട്ടു. എത്തിക്‌സ് സമിതിയുടെ ചോദ്യം ചെയ്യലിനെതിരേ പ്രതികരിച്ച എംപിമാരുടെ കൂട്ടത്തില്‍ ഡാനിഷ് അലിയുമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിനിടെ മഹുവ മൊയ്ത്ര അഹങ്കാരത്തോടെ പെരുമാറിയതായി എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു. ‘രാത്രിയില്‍ നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്’, ‘എത്ര തവണ’, ‘ആ കോള്‍ വിശദാംശങ്ങള്‍ തരാമോ’ എന്നതുള്‍പ്പെടെ എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഏറ്റവും തരംതാഴ്ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചെയര്‍പേഴ്സണ്‍ നിര്‍ബന്ധിച്ചു. ‘മുന്‍ പങ്കാളിയുടെ കൂടെ ഹോട്ടലില്‍ പോയിട്ടുണ്ടോ’… ‘അവിടെ താമസിച്ചിട്ടുണ്ടോ’. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങള്‍ എവിടെയായിരുന്നു’…. എന്നെല്ലാം അദ്ദേഹം ചോദിച്ചു.
‘പ്രിയ സുഹൃത്തേ, അദ്ദേഹത്തിന്റെ ഭാര്യക്ക് ഇതിനെക്കുറിച്ച് അറിയാമോ’ എന്നെല്ലാം എന്നോടു ചോദിച്ചു.. ശരിക്കും എന്താണ് സംഭവിക്കുന്നത്? മഹുവ പറഞ്ഞു. അതിനിടെ മഹുവ മൊയ്ത്രയുടെ ആരോപണങ്ങള്‍ക്കെതിരേ ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ദര്‍ശന്‍ ഹീരാനന്ദനി തനിക്ക് സമ്മാനിച്ച സ്‌കാര്‍ഫിനെയും ലിപ്സ്റ്റിക്കിനെയും കുറിച്ച് ദേശീയ ടെലിവിഷനില്‍ തൃണമൂല്‍ എംപിക്ക് പറയാമെങ്കില്‍, അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ എന്തിനാണ് പരാതിയെന്നും അമിത് മാളവ്യ ചോദിച്ചു.