TRENDING:

അന്താരാഷ്ട്ര വിമാനസർവീസുകൾ എന്ന് പുനഃരാരംഭിക്കും? നിലപാട് വ്യക്തമാക്കി കേന്ദ്ര വ്യോമയാനമന്ത്രി

Last Updated:

വിമാന കമ്പനികളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ജൂലൈയില്‍ ഇത് സംബന്ധിച്ച്‌ തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇക്കാര്യം നിശ്ചയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 'മറ്റുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍' വ്യോമയാന മന്ത്രി പറഞ്ഞു.
advertisement

എന്നാൽ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് തടസമില്ലാതെ തുടരുമെന്ന് ഹർദീപ് സിങ് പുരി വ്യകതമാക്കി. ഈ അവസരത്തില്‍ ഇതിനായി മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാൻ രണ്ട് രാജ്യങ്ങളും തയ്യാറാകണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം പരിഗണിച്ചാകും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുകയെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]

advertisement

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം ജൂലായില്‍ തുടങ്ങും. നാലാംഘട്ടത്തില്‍ 650 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതുവരെ 540 വിമാനങ്ങള്‍ പ്രവാസികളെ കൊണ്ടുവന്നെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ വിമാന സര്‍വ്വീസുകള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാന കമ്പനികളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ജൂലൈയില്‍ ഇത് സംബന്ധിച്ച്‌ തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ദിനം പ്രതി 700 വിമാന സര്‍വ്വീസുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
അന്താരാഷ്ട്ര വിമാനസർവീസുകൾ എന്ന് പുനഃരാരംഭിക്കും? നിലപാട് വ്യക്തമാക്കി കേന്ദ്ര വ്യോമയാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories