RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
"എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്‌ടമെന്ന്...അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു"
കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടിൽ വിതുമ്പലടക്കാൻ പാടുപെടുകയാണ് മലയാള സിനിമാ ലോകം. സച്ചി അവസാനമായി സംവിധാനം ചെയ്‌ത ചിത്രമാണ് അയ്യപ്പനും കോശിയും. തിയറ്ററുകളിൽ വൻവിജയനം നേടിയ അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഗൗരി നന്ദയുടെ കരിയറിലെ സുപ്രധാന വേഷമാണ് സിനിമയിലെ കണ്ണമ്മ. സച്ചിയുടെ വേർപാടിനെ കുറിച്ച് ഹൃദയകാരിയായ കുറിപ്പാണ് ഗൗരി നന്ദ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മുൻപോട്ടുള്ള യാത്രയിൽ തനിക്ക് ഏറെ കരുത്തും പ്രചോദനവും നൽകിയ വ്യക്തിയായിരുന്നു സച്ചിയെന്ന് ഗൗരി നന്ദയുടെ കുറിപ്പിൽ പറയുന്നു. തന്റെയുള്ളിലെ കലാകാരിയെ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കാൻ സച്ചി സാർ തന്നെ വേണ്ടിവന്നുവെന്ന് ഗൗരി നന്ദ പറയുന്നു. ‘എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു’ എന്നും സച്ചിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗൗരി നന്ദ കുറിച്ചു.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
advertisement
ഗൗരി നന്ദയുടെ കുറിപ്പ്
ലക്ഷ്യത്തിലെത്താനുള്ള ആ വലിയ പടികൾ, ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി, നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു…നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട്?……
എപ്പോഴും പറയുന്ന വാക്കുകൾ “ടാ നീ രക്ഷപെടും '' …ശരിയാ, എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു…പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ…
advertisement
ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാനുള്ള കൈകൾ ആയിരുന്നില്ലേ അത്, എന്തിനാ ഇത്ര വേഗത്തിൽ പോയേ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്‌ടമെന്ന്…അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞത്. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹൃദയസ്തംഭനമുണ്ടായതാണ് സച്ചിയുടെ മരണത്തിന് കാരണമായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2020 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ്