ഇന്റർനെറ്റില്ലെങ്കിലും പഠനം മുടക്കാനാകില്ലല്ലോ, അതിനാൽ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ബസ്തറിലെ ബത്പൽ ഗ്രാമത്തിലെ അധ്യാപകർ. ലൗഡ്സ്പീക്കർ വഴിയാണ് ഇവിടെ ഇപ്പോൾ അധ്യയനം. ആറ് ലൗഡ് സ്പീക്കറുകളാണ് ഗ്രാമത്തിലെ വിവിധയിടങ്ങളിൽ ഇതിനായി സജ്ജമാക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ലൗഡ്സ്പീക്കർ വഴി അധ്യാപകർ കുട്ടികൾക്ക് ക്ലാസ് എടുക്കും. ക്ലാസ് നടക്കാത്ത സമയങ്ങളിൽ ഗ്രാമത്തിലെ പ്രധാന സംഭവങ്ങളും ലൗഡ്സ്പീക്കർ വഴി ജനങ്ങളെ അറിയിക്കും.
TRENDING:ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ്[NEWS]'ലൂസിഫർ എന്ന പേരിന് എന്താ കുഴപ്പം?' മകന്റെ പേരുദോഷം മാറ്റാൻ അപ്പനും അമ്മയും കോടതി കയറി[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]
advertisement
ജൂൺ 14 മുതലാണ് ലൗഡ്സ്പീക്കർ വഴിയുള്ള ക്ലാസുകൾ ആരംഭിച്ചത്. ദിവസത്തിൽ രണ്ട് നേരമാണ് ക്ലാസുകൾ. ഓരോ ക്ലാസുകളും 90 മിനുട്ടാണ് ഉണ്ടാകുക. ഗ്രാമത്തിലെ ഗോത്രഭാഷയായ ഹൽബിയിലാണ് ക്ലാസുകൾ നടക്കുന്നത്.
പഞ്ചായത്ത് ഭവനാണ് ലൗഡ്സ്പീക്കർ ക്ലാസുകൾ മേൽനോട്ടം വഹിക്കുന്നത്. ഗ്രാമത്തിലെ എല്ലാ ഭാഗങ്ങളിലും കേൾക്കുന്ന തരത്തിലാണ് സ്പീക്കറുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ക്ലാസുകളിൽ പങ്കെടുക്കാം.
ഇംഗ്ലീഷിലുള്ള പാഠഭാഗങ്ങൾ അധ്യാപകർ ഹിന്ദിയിലേക്ക് പരിവർത്തനം ചെയ്യും. പിന്നീട് വിദ്യാഭ്യാസം നേടിയവർ ഇത് ഗോത്ര ഭാഷയായ ഹൽബിയിലേക്ക് മാറ്റും. ബസ്തറിലെ നാടക പ്രവർത്തകരാണ് പാഠഭാഗങ്ങൾക്ക് ശബ്ദം നൽകുന്നത്.
കുട്ടികൾക്ക് മാത്രമല്ല, ലൗഡ്സ്പീക്കറിലൂടെയുള്ള പഠനം മുതിർന്നവർക്കും സഹായകരമാകുമെന്ന് ഗ്രാമവാസികൾ പറയുന്നു. ജോലിക്കിടയിൽ സ്പീക്കറിലൂടെ കേൾക്കുന്ന ഇംഗ്ലീഷ് ക്ലാസുകളിലൂടെ പുതിയ പല വാക്കുകളും പഠിച്ചതായി ഗ്രാമവാസികൾ പറയുന്നു.
