അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയാന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, ട്രംപ് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ബ്രയാൻ കുറച്ചു ദിവസമായി നിരീക്ഷണത്തിലിരുന്നാണ് ജോലി ചെയ്തിരുന്നത്. അടുത്ത ദിവസങ്ങളിൽ പ്രസിഡന്റ് ട്രംപുമായോ വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായോ അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ് വൈറ്റ്ഹൗസിന്റെ അറിയിപ്പിൽ പറയുന്നത്.
നേരത്തേ, മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി അടക്കമുള്ള വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വൈറ്റ്ഹൗസിൽ ദിവസേന കോവിഡ് പരിശോധന നടത്തുന്നുണ്ട്.
ഇതുവരെ നാല് ദശലക്ഷം കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.