Also Read- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; പ്രമേയവുമായി രമേശ് ചെന്നിത്തല
ആർമി, പ്രസ്, നേവി, ചെയർമാൻ, വൈസ് ചെയർമാൻ എന്നിങ്ങനെ സ്ഥാനപ്പേരുകളും പ്രൊഫഷന്റെ പേരുകളും രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകളെല്ലാം വാഹനങ്ങളിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ആംബുലൻസുകൾക്കും അഗ്നിശമന സേനാ വാഹനങ്ങൾക്കും ഉത്തരവിൽ ഇളവ് നൽകി. 72 മണിക്കൂറിനുള്ളിൽ എല്ലാ വാഹനങ്ങളിൽ നിന്നും ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്.
advertisement
ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതിയിൽ നിന്നും തന്നെ തുടങ്ങണമെന്ന് ജസ്റ്റിസ് രാജീവ് ശർമയും ജസ്റ്റിസ് രത്തൻ സിംഗും വ്യക്തമാക്കി. നിയമലംഘനം നടത്തിയ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാനും പൊലീസിന് കോടതി നിർദേശം നൽകി. ഛണ്ഡീഗഡ്, പഞ്ചകുള, മൊഹാലി എന്നീ പ്രദേശങ്ങളില്‍ ഉത്തരവ് ബാധകമാണ്. ടോൾ പ്ലാസകളിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിർദേശം.
