ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; നിയമസഭയിൽ പ്രമേയവുമായി രമേശ് ചെന്നിത്തല

ഗവർണർ ജനാധിപത്യ മര്യാദകൾ ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്തെന്ന് പ്രതിപക്ഷ നേതാവ്

News18 Malayalam | news18india
Updated: January 25, 2020, 12:35 PM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; നിയമസഭയിൽ പ്രമേയവുമായി രമേശ് ചെന്നിത്തല
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
  • Share this:
കൊച്ചി: പൗരത്വ ഭേദഗതി നീയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ്. ഈ പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ നിലനിൽപ്പില്ലെന്നായിരുന്നു ഗവർണറുടെ വിമർശനം. ഇതുവഴി നീയമസഭ അതിന്റെ സമയവും നികുതിപ്പണവും പാഴാക്കിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഇത് സംസ്ഥാന നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന്, നീയമസഭാ ചട്ടം 130 അനുസരിച്ച് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് പറയുന്നു.

സ്പീക്കറുടെ അനുമതിയോടെ സഭ ചർച്ച ചെയ്ത് പാസാക്കിയ പ്രമേയത്തെ നീയമസഭയുടെ ഭാഗമായ ഗവർണർ പരസ്യമായി തളളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസിനെ ചോദ്യം ചെയ്യുകയും അധികാരങ്ങളെ ഹനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സഭയുടെ നടപടിയിൽ അതൃപ്തി ഉണ്ടെങ്കിൽ അത് രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അതിന് വിരുദ്ധമായ നടപടിയിൽ പ്രതിഷേധിച്ചാണ് നീയമസഭാ ചട്ടം 130 പ്രകാരം സബ്സ്റ്റാൻഷിവ് മോഷൻ അവതരിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Also read: ഇത് എന്ത് പ്രഹസനമാണ് ? ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയുടെ യോഗം; പങ്കെടുത്തത് 10 MPമാർ മാത്രം

ഗവർണറെ തിരിച്ചുവിളിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാമെന്ന് 1989ൽ വർക്കല രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ റൂളിങ്ങ് നൽകിയിട്ടുണ്ട്. അന്ന് ഗവർണറായിരുന്ന രാംദുലാരി സിൻഹയ്ക്ക് എതിരെ നായനാർ സർക്കാരാണ് പ്രമേയം കൊണ്ടുവന്നത്. കോഴിക്കോട് സർവ്വകലാശാല സെനറ്റിലേക്കുളള മന്ത്രിസഭയുടെ ശുപാർശ ഗവർണർ തളളിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രമേയം.

പ്രതിപക്ഷ നേതാവ് കൊണ്ടുവരുന്ന ഈ പ്രമേയത്തോട് സർക്കാർ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ഗവർണറെ എതിർക്കുന്ന സംസ്ഥാന സർക്കാറിന് പ്രമേയത്തെ തളിപ്പറയാൻ കഴിയാത്ത സാഹചര്യമുണ്ട്.

 
First published: January 25, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading