ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ഡൽഹി ക്രൈംബ്രാഞ്ചും ഉമറിനെ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന കുറ്റം ആരോപിച്ചായിരുന്നു ചോദ്യം ചെയ്യൽ. കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉമറിനെതിരെയുണ്ട്. യുഎപിഎ തന്നെയാണ് ആ കേസിലും ചുമത്തിയിരിക്കുന്നത്. ഉമറിന്‍റെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
You may also like:Covid 19 Vaccines | രാജ്യത്ത് ആദ്യ വാക്സിൻ പരീക്ഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ [NEWS]'വാസു അണ്ണന്റെ ഫാമിലി എന്ന അശ്ലീലം'; ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികൾ: വൈറൽ കുറിപ്പ് [NEWS] Actor Salim Kumar| 'ഈ സ്ത്രിയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്'; വിവാഹ വാർഷിക ദിനത്തിൽ സലിംകുമാറിന്റെ കുറിപ്പ് [NEWS]
advertisement
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളാണ് ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിന് കാരണമായത്.കലാപത്തിൽ 53ഓളം ആളുകൾ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം വളർത്തി അതിക്രമം അഴിച്ചു വിടുന്നതിനായി വലിയൊരു ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെക്കുറിച്ച് വിശദമായ അന്വേഷണം തന്നെയുണ്ടാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി അവസാന വാരത്തോടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 751 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
