Northeast Delhi Riots | JNU മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ പൊലീസ് ചോദ്യം ചെയ്തു
Last Updated:
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളാണ് ഫെബ്രുവരി 24ൽ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിന് കാരണമായത്.
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ബുധനാഴ്ചയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ ചോദ്യം ചെയ്തത്.
സൺലൈറ്റ് കോളനി പൊലീസ് ഓഫീസിൽ എത്തിയ ഉമർ ഖാലിദ് അന്വേഷണവുമായി സഹകരിച്ചു. രണ്ട് മണിക്കൂറോളം ഉമർ ഖാലിദിനെ ചോദ്യം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]
കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ നേരത്തെ ഉമർ ഖാലിദിന് എതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
advertisement
ഉമർ ഖാലിദിന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളാണ് ഫെബ്രുവരി 24ൽ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിന് കാരണമായത്.
കലാപത്തിൽ 53ഓളം ആളുകൾ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2020 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Northeast Delhi Riots | JNU മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ പൊലീസ് ചോദ്യം ചെയ്തു


