Covid 19 Vaccines | രാജ്യത്ത് ആദ്യ വാക്സിൻ പരീക്ഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ

Last Updated:

വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, ചില ആളുകൾക്ക് വിശ്വാസ്യത കുറവാണെങ്കിൽ വാക്‌സിനേഷന്റെ ആദ്യ ഡോസ് എടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

ന്യൂഡൽഹി: കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമ്പോൾ ആദ്യ ഡോസ് എടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ജനങ്ങളുടെ ഭയം മാറ്റാനാണ് താൻ ഇതിന് സന്നദ്ധനാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 2021 ന്റെ ആദ്യ പാദത്തോടെ വാക്സിൻ തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു. “വാക്സിൻ ആരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും 2021 ന്റെ ആദ്യ പാദത്തോടെ ഇത് പുറത്തിറങ്ങിയേക്കാം,” ഹർഷ് വർധൻ പറഞ്ഞു. സോഷ്യൽമീഡിയയിൽ ഫോളോവർമാരുമൊത്ത് നടത്തിയ ജൻ സംവാദ് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിനെതിരായ വാക്സിന് അടിയന്തര അംഗീകാരം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്കും ആദ്യം തന്നെ വാക്സിൻ ലഭ്യമാക്കും. “സമവായത്തിലെത്തിയ ശേഷം ഇത് ചെയ്യും,” മന്ത്രി പറഞ്ഞു.
വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, ചില ആളുകൾക്ക് വിശ്വാസ്യത കുറവാണെങ്കിൽ വാക്‌സിനേഷന്റെ ആദ്യ ഡോസ് എടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹർഷ് വർധൻ പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ്, അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് എച്ച് 1 എൻ 1 (പന്നിപ്പനി) പ്രതിരോധിക്കാനുള്ള രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വാക്സിൻ വാക്സിഫ്ലു-എസ് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
advertisement
കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള വാക്സിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഈ സമയത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്സിൻ പരീക്ഷിക്കുന്നതിന് ആളുകളിൽ മടി വർദ്ധിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ജേണലായ ലാൻസെറ്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യകതമാക്കുന്നു.
You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി​ [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]
പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇത്തരമൊരു പ്രവണത കുറവാണ്. 2015 നും 2019 നും ഇടയിൽ 149 രാജ്യങ്ങളിൽ വാക്സിനുകളുടെ സ്വീകാര്യത നിലയും അവ എങ്ങനെ മാറിയെന്നും പഠനം പരിശോധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Vaccines | രാജ്യത്ത് ആദ്യ വാക്സിൻ പരീക്ഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement