TRENDING:

ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി

Last Updated:

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ നിർദേശങ്ങൾ പാലിച്ചാകണം ബക്രീദ് ചടങ്ങുകള്‍ നടത്തേണ്ടതെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ബക്രീദുമായി ബന്ധപ്പെട്ട ബലിദാനത്തിൽ നിന്ന് പശുക്കളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമ്മൂദ് അലി. 'മതേതരത്വത്തിന്‍റെ പേരിൽ അറിയപ്പെടുന്ന സംസ്ഥാനത്ത് എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയും ബഹുമാനവുമാണ് നൽകി വരുന്നത്. ഈ അന്തസത്ത ഉൾക്കൊണ്ട് വേണം ബക്രീദും ആഘോഷിക്കേണ്ടത്... ടിആർഎസ് ഭരണകാലത്ത് മതേതരത്വത്തിനാണ് ഊന്നൽ' ബലിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
advertisement

TRENDING:പാർക്കിംഗ് തർക്കം; വയോധികയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എബിവിപി ദേശീയ പ്രസിഡന്‍റിനെതിരെ കേസ്‌‌‌‌[NEWS]Covid | കൊല്ലത്ത് 45 പഞ്ചായത്തുകൾ അടച്ചു; കാസർകോട്ട് അഞ്ചിടത്ത് നിരോധനാജ്ഞ[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]

advertisement

'നിസാം-ഖുത്ത്ബ് ഷാഹി ഭരണകാലത്തും ഇവിടെ മതേതരത്വം നിലനിന്നിരുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ,സിഖ് മതങ്ങളുടെ പ്രതീകമാണ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർമിനാറിന്‍റെ ഓരോ മിനാരങ്ങളും..അതുപോലെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തുല്യമായ ബഹുമാനത്തോടെയാകണം കാണേണ്ടത്. പശുക്കൾ ഹൈന്ദവരുടെ ആരാധന മൃഗമാണ് അതുകൊണ്ട് തന്നെ ഇവയെ ബലിദാനത്തിൽ നിന്നും ഒഴിവാക്കണം. മറ്റൊരു വീഡിയോ സന്ദേശത്തിൽ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

View Survey

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആടുകളെയും മറ്റും ബലി കൊടുക്കുന്നതിന് തടസ്സമില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ നിർദേശങ്ങൾ പാലിച്ചാകണം ബക്രീദ് ചടങ്ങുകള്‍ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി
Open in App
Home
Video
Impact Shorts
Web Stories