പാർക്കിംഗ് തർക്കം; വയോധികയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എബിവിപി ദേശീയ പ്രസിഡന്‍റിനെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
പാർക്കിംഗ് തർക്കത്തിന് പിന്നാലെ പ്രതികാരം വീട്ടാൻ സുബ്ബയ്യ തന്‍റെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയുകയും ചെയ്തിരിന്നുവെന്നാണ് പരാതിയിലെ ആരോപണം
ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്‍റ് സുബ്ബയ്യ ഷൺമുഖത്തിനെതിരെ കേസ്. പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് ഇയാൾ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി 62കാരിയായ വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തർക്കത്തിന് പിന്നാലെ പ്രതികാരം വീട്ടാൻ സുബ്ബയ്യ തന്‍റെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയുകയും ചെയ്തിരിന്നുവെന്ന് ഇവർ ആരോപിച്ചിരുന്നു. കൂടാതെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യുകയും ചെയ്യുമായിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. പരാതി നൽകിയിട്ടും പൊലീസ് സഹായിക്കാൻ തയ്യാറാകുന്നില്ലെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് സുബ്ബയ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതി നൽകി രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്വറന്‍റീൻ ചട്ടലംഘനം, പ്രശ്നങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്ക് പുറമെ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ. പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് വിധവയായ വയോധികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇവരുടെ സഹോദര പുത്രനും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ ബാലാജി വിജയരാഘവൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവരിച്ചിരുന്നു.
advertisement
TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]
'ഞങ്ങൾക്ക് രണ്ട് പാർട്ടിംഗ് സ്ലോട്ടുകളാണ് ഉള്ളത്. ഒന്ന് എപ്പോഴും ഉപയോഗിക്കുന്നത്. ഒന്നു വെറുതെ കിടക്കുകയാണ്.. ഞങ്ങളുടെ അപ്പാർട്മെന്‍റിലെ തൊട്ടു താഴത്തെ നിലയിലെ താമസക്കാരനായ ഡോ.സുബ്ബയ്യ ഷൺമുഖം, ഒരുദിവസം ഞങ്ങളെ സമീപിച്ചിരുന്നു. ഞങ്ങളുടെ പാർക്കിംഗ് സ്ലോട്ടിൽ താത്ക്കാലികമായി പാർക്കിംഗ് സൗകര്യം നല്‍കുമോ എന്ന് ചോദിച്ചായിരുന്നു ഇത്. ഞങ്ങൾ സന്തോഷത്തോടെ അനുവാദം നൽകുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിടെ തന്നെ സ്ഥിരമായി വാഹനം പാർക്ക് ചെയ്യാനുള്ള അനുമതി ചോദിച്ചു.. അതും ഞങ്ങൾ സമ്മതിച്ചു. എന്നാൽ 1500 രൂപയെങ്കിലും വാടക നൽകണമെന്ന് ആവശ്യപ്പെട്ടു... ഇത് അയാൾക്ക് ഇഷ്ടമായില്ല.. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി' എന്നാണ് ബാലാജി പറയുന്നത്.
advertisement
വയോധികയെ ശല്യം ചെയ്യാൻ ആരംഭിച്ച ഇയാൾ കോവിഡ് സ്ഥിരീകരിച്ച ആൾ ആയിട്ട് പോലും ഉപയോഗിച്ച മാസ്കുകൾ വീടിന് മുന്നിലേക്ക് വലിച്ചെറിഞ്ഞുവെന്നും ബാലാജി ആരോപിക്കുന്നു. സുബ്ബയ്യക്കെതിരായ വാദങ്ങൾ തെളിയിക്കുന്നതിനായി സിസിറ്റിവി ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം കുടുംബം പരാതിക്കൊപ്പം കൈമാറിയിരുന്നു.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ സുബ്ബയ്യയും എബിവിപിയും തള്ളിക്കളഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ഇവർ ആരോപിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2020 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാർക്കിംഗ് തർക്കം; വയോധികയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എബിവിപി ദേശീയ പ്രസിഡന്‍റിനെതിരെ കേസ്