TRENDING:

മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്തെ കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ മകളെ മുതുകിൽ കെട്ടിവച്ച് നദി നീന്തിക്കയറി

Last Updated:

ആരോഗ്യപ്രവർത്തകർ നദികളും ഇടതൂർന്ന വനങ്ങളും കടന്ന് മഹാവദാൻറിലെ വിദൂര ഗ്രാമങ്ങളിൽ എത്തുന്നത് അവരുടെ ദിനചര്യയാണെന്ന് ചേത്മ ആരോഗ്യ ഉപകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അമിത് ഖാൽഖോ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Image Credits: Shutterstock/Representational
Image Credits: Shutterstock/Representational
advertisement

ജാര്‍ഖണ്ഡിലെ ലതേഹറിലെ മഹുവദാൻ ബ്ലോക്കിൽ കൊച്ചുകുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തി വെപ്പ് നടത്താനുള്ള ഉത്തരവാദിത്തം കരാർ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന പ്രസവശുശ്രൂഷികയായ മാന്തി കുമാരിക്കാണ്‌. മാന്തിക്ക് ഈ ജോലി ചെയ്യണമെങ്കിൽ ഭഗീരഥപ്രയത്നം തന്നെ ചെയ്യണം. ദിവസവും 35 കിലോമീറ്റർ വരെ ദൂരമുള്ള ഇടതൂർന്ന വനങ്ങളിലൂടെ സഞ്ചരിച്ച്, ഒന്നര വയസുള്ള മകളെ മുതുകിൽ കെട്ടിവച്ച്, രോഗ പ്രതിരോധ മരുന്ന് അടങ്ങുന്ന പെട്ടിയും വഹിച്ച് ഒരു നദി നീന്തിക്കടന്നുവേണം തന്റെ ഉപജീവന മാർഗത്തിനുള്ള ഈ ജോലി ചെയ്യേണ്ടത്.

advertisement

മൂന്നു മാസത്തെ പ്രസവാവധി കഴിഞ്ഞ് ഒരു വർഷത്തിലേറെയായി അവർ ഇതേ ജോലി മുടക്കം വരുത്താതെ തുടര്‍ച്ചയായി ചെയ്യുന്നുണ്ടെന്ന് ചേത്മ ആരോഗ്യ ഉപകേന്ദ്രത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള മാന്തി പറയുന്നു.

'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്

'കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നൽകേണ്ട ചില ഗ്രാമങ്ങൾ നദികള്‍ക്കപ്പുറം ദൂരെയുള്ള സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ, അത് മറി കടക്കുകയല്ലാതെ മറ്റൊരു മാർഗവും എന്റെ മുന്നിലില്ല. ഈ നദികൾ വളരെ ആഴത്തിലുള്ളതല്ലെങ്കിലും, മഴക്കാലത്ത് എല്ലായ്പ്പോഴും ഒഴുക്കിലകപ്പെട്ട് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ ജലനിരപ്പ് വർദ്ധിക്കുമ്പോൾ, വെള്ളം കുറയുന്നതു വരെ ആ ഗ്രാമത്തിൽ പോവുയെന്നത് എനിക്ക് ഒഴിവാക്കേണ്ടി വരും.' - മാന്തി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

advertisement

ചെട്ടി ഹെൽത്ത് സെന്ററിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മഹാവദാനിലാണ് മാന്തി ഭർത്താവ് സുനിൽ ഒറാവോണിനൊപ്പം താമസിക്കുന്നത്. ലോക്ക്ഡൗൺ കാരണം ഒറാവോണിന് ജോലി നഷ്ടപ്പെട്ടു, എന്നിരുന്നാലും, തന്റെ കുട്ടിയെയും ഭർത്താവിനെയും പോറ്റാൻ കഴിയുമെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം മാവോയിസ്റ്റ് സാന്നിധ്യമുള്ള വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്ന മറ്റ് കുട്ടികളുടെ സുരക്ഷയും മനസ്സിൽ സൂക്ഷിക്കുന്നു. കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നൽകുന്നതില്‍ വീഴ്ച വരുത്തുന്നത് മാന്തിക്ക് ചിന്തിക്കാനാവാത്ത കാര്യമാണ്‌.

വിശന്ന ആന അടുക്കള പൊളിച്ച് അകത്തു കടന്നു; വൈറലായി വീഡിയോ

advertisement

ടിസിയ, ഗോയിറ, സുഗബന്ദ് ഗ്രാമങ്ങളിൽ എത്താൻ മാന്തി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ബുർറ നദി മുറിച്ചു കടക്കുന്നു. 'ഈ മൂന്ന് ഗ്രാമങ്ങളിൽ ഓരോ മാസവും ഒരു തവണയെങ്കിലും നദി മുറിച്ചുകടന്ന് കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതുണ്ട്, കൂടാതെ ഇടതൂർന്ന വനങ്ങളിലൂടെ വളരെ ദൂരം കാല്‍നടയായി നടന്നു മാത്രമേ എത്തിച്ചേരാനാകൂ,' - മാന്തി പറയുന്നു. ലോക്ക്ഡൗൺ കാരണം പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ, കുറേദൂരം മാന്തിയുടെ ഭർത്താവും അവളോടൊപ്പം അനുഗമിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യപ്രവർത്തകർ നദികളും ഇടതൂർന്ന വനങ്ങളും കടന്ന് മഹാവദാൻറിലെ വിദൂര ഗ്രാമങ്ങളിൽ എത്തുന്നത് അവരുടെ ദിനചര്യയാണെന്ന് ചേത്മ ആരോഗ്യ ഉപകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അമിത് ഖാൽഖോ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്തെ കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ മകളെ മുതുകിൽ കെട്ടിവച്ച് നദി നീന്തിക്കയറി
Open in App
Home
Video
Impact Shorts
Web Stories