വിശന്ന ആന അടുക്കള പൊളിച്ച് അകത്തു കടന്നു; വൈറലായി വീഡിയോ
Last Updated:
ഇത് ആദ്യമായല്ല ബുഞ്ചുവേ രത്ചധവാന്റെ വീട്ടിലെ അടുക്കളയിൽ എത്തുന്നത്. ഇതിനു മുമ്പും ഭക്ഷണം അന്വേഷിച്ച് എത്തിയ രത്ചധവാന്റെ വീട്ടിൽ ബുഞ്ചുവേ എത്തിയിട്ടുണ്ട്.
'വിശന്നാൽ നമ്മൾ നമ്മളല്ലാതാകും' എന്നൊരു പരസ്യവാചകമുണ്ട്. വിശപ്പ് അറിഞ്ഞിട്ടുള്ളവർക്ക് അറിയാം അത് ഏറെക്കുറെ സത്യവുമാണ്. എന്നാൽ, വിശന്നപ്പോൾ രണ്ടും കൽപിച്ച് അടുക്കള പൊളിച്ച ആനയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സംഭവം തായിലാൻഡിലാണ്. തായിലാൻഡിലെ ഹുവാ ഹിൻ ജില്ലയയിലെ ചലെംകിയാപട്ടണ ഗ്രാമത്തിലെ താമസക്കാരനായ രത്ചധവാൻ പ്യുങ്പ്രസോപൻ എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.
ശനിയാഴ്ച അതിരാവിലെ അടുക്കള ഭാഗത്ത് ഒരു വലിയ ശബ്ദം കേട്ടതോടെയാണ് ഇദ്ദേഹം നോക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അടുക്കള ഭാഗത്ത് എത്തി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഭക്ഷണം അന്വേഷിച്ച് എത്തിയ ആന അടുക്കളയുടെ മതിൽ തകർക്കുകയായിരുന്നു.
ഏതായാലും രത്ചധവൻ അന്തം വിട്ടുപോയി ഈ കാഴ്ച കണ്ടപ്പോൾ. എന്തൊക്കെ സംഭവിച്ചാലും ആനയുടെ വിക്രിയകൾ ഫോണിൽ കൃത്യമായി പകർത്തി. ബുഞ്ചുവേ എന്ന ആനയാണ് അടുക്കളയിൽ കയറി തനിക്ക് കഴിക്കാൻ ഭക്ഷണം വല്ലതുമുണ്ടോ എന്ന് അന്വേഷിച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ വിശപ്പ് സഹിക്കാൻ കഴിയാതെ വന്ന ബുഞ്ചുവേ ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു. നൗ ദിസ് എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ആണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചത്.
advertisement
തായിലാൻഡിലെ കെയ്ങ് ക്രചൻ ദേശീയ പാർക്കിലാണ് ബുഞ്ചുവേ താമസിക്കുന്നത്. ദ ഗാർഡിയനുമായി സംസാരിച്ച പാർക്കിന്റെ സൂപ്രണ്ട് പറഞ്ഞത് ഇങ്ങനെ, 'അവർ പതിവായി ഇവിടെ സന്ദർശിക്കാൻ എത്താറുണ്ട്. അവയ്ക്ക് മണം അറിയാനുള്ള കഴിവുണ്ട്. പ്രദേശത്ത് മാർക്കറ്റുള്ള സമയത്ത് എത്താറുണ്ടെന്നും ബുഞ്ചുവേ വ്യക്തമാക്കി.
A family in Thailand awoke to a hungry Asian elephant busting through their wall and rummaging in the kitchen. The elephant, which is reportedly known to occasionally cause trouble for humans in the area, was likely attracted to the smell of food 🐘 pic.twitter.com/jD2xtXvEEz
— NowThis (@nowthisnews) June 22, 2021
advertisement
ഇത് ആദ്യമായല്ല ബുഞ്ചുവേ രത്ചധവാന്റെ വീട്ടിലെ അടുക്കളയിൽ എത്തുന്നത്. ഇതിനു മുമ്പും ഭക്ഷണം അന്വേഷിച്ച് എത്തിയ രത്ചധവാന്റെ വീട്ടിൽ ബുഞ്ചുവേ എത്തിയിട്ടുണ്ട്. അന്നും വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. അതേസമയം, നാഷണൽ പാർക്കിലെ ആനകൾ ഭക്ഷണം അന്വേഷിച്ച് പുറത്തിറങ്ങി നടക്കാറുണ്ടെന്ന് ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ ഹണ്ടർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ ജോഷ്വ പ്ലോട്നിക് പറഞ്ഞു. തായിലൻഡിൽ ജോലി ചെയ്തിരുന്ന സമയത്ത് താൻ ഇത് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2021 1:17 PM IST


