എംപിമാരെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കാൻ തയാറാണെന്നും എന്നാൽ എംപിമാർ സഭയിൽ ക്ഷമാപണം നടത്തണമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. ഉപാധികൾ അംഗീകരിക്കാൻ തയാറായാൽ കാർഷിക ബില്ലിന്മേൽ ചർച്ചകൾക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കണമെന്നും പ്രതിപക്ഷത്തിന് വേണ്ടി ക്ഷമാപണം നടത്താൻ തയാറാണെന്നും സമാജ് വാദി പാർട്ടിയുടെ രാംഗോപാൽ യാദവ് പറഞ്ഞു.
advertisement
Also Read- ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻ
കാർഷിക ബില്ലുകൾ പാസ്സാക്കുന്നതിനിടെയുള്ള 'മോശം' പെരുമാറ്റത്തിന് തിങ്കളാഴ്ചയാണ് എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രെയിൻ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്, കോൺഗ്രസ് എംപി രാജീവ് സതവ്, സിപിഎം എംപി കെ കെ രാഗേഷ് എന്നിവർ സഭ വിട്ടുപോകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് എളമരം കരീമും രാഗേഷും അടക്കം സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ രാത്രിയിലുടനീളം പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം തുടർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രതിപക്ഷ കക്ഷികൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് താഴെ സ്വകാര്യ കമ്പനികൾ കർഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കില്ലെന്ന് ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണമെന്നും ശൂന്യവേളയ്ക്ക് ശേഷം സംസാരിച്ച ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സമയാസമയങ്ങളിൽ സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
