Farm Bill Protest | ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ്

Last Updated:

സഹപ്രവർത്തകൻ എന്ന നിലയിലാണ് ഹരിവംശ് നാരായൺ സിംഗ് തങ്ങൾക്ക് രാവിലെ ചായയുമായി വന്നതെന്ന് സസ്പെൻഷനിലായ കോൺഗ്രസ് എം.പി റിപുൻ ബോറ പറഞ്ഞു.

ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻന്യൂഡൽഹി: രാത്രിയിലും പാർലമെന്റ് വളപ്പിൽ സമരം തുടർന്ന രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ കാണാൻ രാവിലെ ഒരു അപ്രതീക്ഷിത അതിഥിയെത്തി. അതും വെറും കൈയോടെയല്ല. ചായയും പ്രഭാത ഭക്ഷണവുമായാണ് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്. കഴിഞ്ഞദിവസം എം.പിമാരുടെ സസ്പെൻഷന് കാരണമായത് ഇതേ രാജ്യസഭ ഉപാധ്യക്ഷനെ ഉപരോധിച്ചതിന് ആയിരുന്നു. അതേസമയം, രാജ്യസഭ എംപിയുടെ നടപടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
കാർഷിക ബിൽ അവതരണവുമായി ബന്ധപ്പെട്ടുണ്ടായ ഭരണ - പ്രതിപക്ഷ തർക്കങ്ങളാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ കയ്യാങ്കളിയുടെ വക്കത്തെത്തിയത്. ബിൽ അവതരണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ചെയറിൽ ഉണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിനെ ഉപരോധിച്ചിരുന്നു. ഇതാണ് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷന് കാരണമായത്. രാജ്യസഭ ഉപാധ്യക്ഷനെ കായികമായി കൈയേറ്റം ചെയ്യാൻ പോലും എംപിമാർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭ അധ്യക്ഷൻ എം.പിമാർക്ക് എതിരെ നടപടിയെടുക്കുക ആയിരുന്നു.
advertisement
You may also like:കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ [NEWS]പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ [NEWS] IPL 2020| സണ്‍റൈസേഴ്സിനെ തകര്‍ത്ത് ആര്‍സിബിയുടെ ആദ്യ വിജയം [NEWS]
അതേസമയം, സസ്പെൻഷനിൽ പ്രതിഷേധിച്ച് സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി രാത്രിയിലും സമരം തുടർന്നത്.
advertisement
അതേസമയം, സഹപ്രവർത്തകൻ എന്ന നിലയിലാണ് ഹരിവംശ് നാരായൺ സിംഗ് തങ്ങൾക്ക് രാവിലെ ചായയുമായി വന്നതെന്ന് സസ്പെൻഷനിലായ കോൺഗ്രസ് എം.പി റിപുൻ ബോറ പറഞ്ഞു. എന്നാൽ, സർക്കാരിന്റെ ഭാഗത്തു നിന്നും സമരം ചെയ്യുന്ന തങ്ങളെ ഇതുവരെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബോറ പരാതി പറഞ്ഞു. ഇതിനിടെ ഹരിവംശിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സഭയിൽ വച്ച് തന്നെ അപമാനിക്കാൻ ശ്രമച്ച എം.പിമാർക്കാണ് ഹരിവംശ് ചായയുമായി എത്തിയത്. ഇത് അദ്ദേഹത്തിന്റെ നല്ല മനസ്സിനെയും എളിമയെയുമാണ് കാണിക്കുന്നതെന്നും ഏറെ ബഹുമാന്യനായ വ്യക്തിയാണ് ഹരിവംശ് നാരായൺ സിംഗ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം, രാജ്യസഭ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷ എംപിമാരുടെ നടപടിയെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
Farm Bill Protest | ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ്
Next Article
advertisement
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
Love Horoscope Oct 3 | പ്രണയപങ്കാളിയുമായുള്ള അടുപ്പം ആഴമേറിയതാകും; തെറ്റിദ്ധാരണകളുണ്ടാകാതെ സൂക്ഷിക്കുക
  • 2025 ഒക്ടോബര്‍ 3-ന് വിവിധ രാശികളിലെ പ്രണയഫലം

  • മേടം, കര്‍ക്കടകം - ആകര്‍ഷണീയത

  • മിഥുനം, ധനു - വ്യക്തത; ഇടവം, ചിങ്ങം, മകരം, മീനം - വാത്സല്യം

View All
advertisement