Agriculture Bill 2020| പാർലമെന്റ് വളപ്പിൽ രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ

Last Updated:

സമരത്തിലുള്ള എംപിമാരെ അഭിവാദ്യം ചെയ്യുന്നതിന്‌ മറ്റ്‌ എംപിമാരും നേതാക്കളും രാത്രി പാർലമെന്റ് വളപ്പിലെത്തി.

ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ രാത്രിയിലും സമരം തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി രാത്രിയിലും സമരം തുടർന്നത്.
Also Read- പുതിയ കാർഷിക ബില്ലുകള്‍ കർഷകരെ പ്രകോപിപ്പിക്കുന്നത് എങ്ങനെ? അകാലി ദള്‍ മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതെന്ത്?
കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് രാജ്യസഭയില്‍ എംപിമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. രാജ്യസഭാ അധ്യക്ഷന്റെ ഡയസിലേക്ക് കടന്നുചെന്ന് മൈക്ക് തട്ടിയെടുത്തത് അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ബഹളംവെച്ച എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്നുരാവിലെ രാജ്യസഭ ചേരുമ്പോൾ എംപമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കും. ഇതിനോടുള്ള സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർനടപടി തീരുമാനിക്കുമെന്നാണ് എംപിമാർ പറയുന്നത്.
advertisement
സമരത്തിലുള്ള എംപിമാരെ അഭിവാദ്യം ചെയ്യുന്നതിന്‌ മറ്റ്‌ എംപിമാരും നേതാക്കളും രാത്രി പാർലമെന്റ് വളപ്പിലെത്തി. രാത്രിയിലും അഭിവാദ്യങ്ങളും അനുമോദനങ്ങളും തുടരുകയാണ്‌. പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന്‌ തിങ്കളാഴ്‌ച രാജ്യസഭ നിശ്ചയിച്ചതിലും നേരത്തേ പിരിഞ്ഞതിനുശേഷമാണ്‌ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ സമരം തുടരാൻ തീരുമാനമായത്‌.
advertisement
അതേസമയം, കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിക്കുകയാണ്.പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നു‌. തിങ്കളാഴ്‌ച, രാജസ്ഥാൻ, തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture Bill 2020| പാർലമെന്റ് വളപ്പിൽ രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ
Next Article
advertisement
തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് വിശേഷാൽ പൂജകളോടെആത്മീയ തുടക്കം
തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് വിശേഷാൽ പൂജകളോടെആത്മീയ തുടക്കം
  • തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് ജനുവരി 16-ന് വിശേഷാൽ പൂജകളോടെ ആത്മീയ തുടക്കം

  • ജനുവരി 19-ന് മാഘ ഗുപ്ത നവരാത്രിയുടെ ആദ്യദിനത്തിൽ മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം

  • കേരള ഗവർണർ ധർമ്മധ്വജാരോഹണം നിർവഹിക്കും; തമിഴ്‌നാട്ടിൽ നിന്ന് മഹാമേരു രഥയാത്രയും ആരംഭിക്കും

View All
advertisement