സുധാ മൂര്‍ത്തിക്ക് പത്മ അവാര്‍ഡ് ലഭിക്കുന്നത് കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയും യുകെ പ്രഥമ വനിതയുമായ അക്ഷതാ മൂര്‍ത്തിയും ഉണ്ടായിരുന്നു. സുധാ മൂര്‍ത്തിയുടെയും നാരായണ മൂർത്തിയുടെയും മകളാണ് അക്ഷത. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് പ്രോട്ടോക്കോള്‍ പ്രകാരം അവരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം മുന്‍ നിരയില്‍ ഇരുത്തി.
അവര്‍ക്കൊപ്പം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറിന്റെ കുടുംബവും ഇരുന്നു, അനുരാഗ് താക്കൂറും മറ്റ് മന്ത്രിമാരും അതേ നിരയില്‍ ഉണ്ടായിരുന്നു. ചടങ്ങിന്റെ തുടക്കത്തിലും അവസാനിക്കുമ്പോഴും ദേശീയ ഗാനം ആലപിച്ചപ്പോള്‍ ജയശങ്കറിന് സമീപമാണ് അക്ഷത നിന്നത്. അച്ഛന്‍ നാരായണമൂര്‍ത്തി, സഹോദരന്‍ രോഹന്‍ മൂര്‍ത്തി, സുധാ മൂര്‍ത്തിയുടെ സഹോദരി എന്നിവര്‍ക്കൊപ്പമാണ് അക്ഷത ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അക്ഷതയ്ക്ക് ബ്രിട്ടീഷ് സെക്യൂരിട്ടി ഒന്നും തന്നെയില്ലായിരുന്നു.
advertisement
Also read-‘ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ ? താജ് മഹൽ പൊളിച്ച് ക്ഷേത്രം പണിയണം’; ബിജെപി എംഎല്‍എ
എഴുത്തുകാരിയും മനുഷ്യസ്നേഹിയുമായ സുധാ മൂര്‍ത്തിക്ക് സാമൂഹിക പ്രവര്‍ത്തനത്തിനാണ് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്.
അഞ്ച് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് പത്മ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചിട്ടില്ലെന്ന് പത്മശ്രീ അവാര്‍ഡ് ജേതാവ് റഷീദ് അഹമ്മദ് ഖ്വാദ്രി അവാര്‍ഡ് ദാന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതാണ് ചടങ്ങിലെ രസകരമായ മറ്റൊരു സംഭവം. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ആ ചിന്ത തെറ്റാണെന്ന് തെളിയിക്കപ്പെട്ടതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
Also read-‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: ഗുലാം നബി ആസാദ്
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, 106 പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് പ്രസിഡന്റ് ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയിരുന്നു. ചടങ്ങില്‍ ആകെ 52 ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി – രണ്ട് പത്മവിഭൂഷണ്‍, അഞ്ച് പത്മഭൂഷണ്‍, 45 പത്മശ്രീ. പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവും യുഎസ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞനുമായ എസ് ആര്‍ ശ്രീനിവാസ വരദന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മറ്റ് വിശിഷ്ട വ്യക്തികള്‍ക്ക് മാര്‍ച്ച് 22 ന് അവാര്‍ഡുകള്‍ നല്‍കി.
ഇത്തവണത്തെ പത്മ അവാര്‍ഡില്‍ കേരളത്തില്‍ നിന്ന് ഗാന്ധിയന്‍ വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍ പത്മശ്രീ പുരസ്‌കാരത്തിനര്‍ഹനായിരുന്നു. പയ്യന്നൂര്‍ സ്വദേശിയായ വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍ സ്വാതന്ത്ര്യ സമര സേനാനിയാണ്.