'ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ ? താജ് മഹൽ പൊളിച്ച് ക്ഷേത്രം പണിയണം'; ബിജെപി എംഎല്‍എ
- Published by:Arun krishna
- news18-malayalam
Last Updated:
തന്റെ ഒന്നരവർഷത്തെ ശമ്പളമെങ്കിലും ക്ഷേത്രനിർമ്മാണത്തിനായി നൽകാൻ തയ്യാറാണെന്നും നിയമസഭാംഗം പറഞ്ഞു.
മുഗള്‍ സാമ്രാജ്യത്തിന്‍റെ ചരിത്രാവശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ പണിയണമെന്ന് അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എംഎല്‍എ ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
താജ്മഹലും കുത്തബ് മിനാറും ഉടൻ പൊളിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങൾ നിർമ്മിക്കണം. ഈ രണ്ട് ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യ, മറ്റ് സ്മാരകങ്ങൾക്ക് അടുത്ത് വരാത്ത തരത്തിലായിരിക്കണം,” എംഎൽഎ രൂപജ്യോതി കുർമി പറഞ്ഞു.തന്റെ ഒന്നരവർഷത്തെ ശമ്പളമെങ്കിലും ക്ഷേത്രനിർമ്മാണത്തിനായി നൽകാൻ തയ്യാറാണെന്നും നിയമസഭാംഗം പറഞ്ഞു.
advertisement
#WATCH | Taj Mahal is not the symbol of Love. Shah Jahan built Tajmahal in memory of his 4th wife Mumtaz. If he loved Mumtaz, then why he married three times more after the death of Mumtaz: Rupjyoti Kurmi, BJP (05.04) pic.twitter.com/raMN4obqdj
— ANI (@ANI) April 6, 2023
advertisement
മുംതാസിന്റെ മരണശേഷം ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം എന്‍സിആര്‍ടി സിലബസില്‍ നിന്ന് മുഗള്‍ ഭരണകാലത്തെ കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 06, 2023 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ ? താജ് മഹൽ പൊളിച്ച് ക്ഷേത്രം പണിയണം'; ബിജെപി എംഎല്‍എ