” കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഐഎസ്‌ഐ അവിടെത്തന്നെയുണ്ട്. ഉദ്യോഗസ്ഥനായിരുന്ന കാലം തൊട്ട് പാകിസ്ഥാന്‍ എങ്ങനെ അവര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് കണ്ടിട്ടുമുണ്ട്,’ ആര്‍കെ സിംഗ് പറഞ്ഞു. അതേസമയം രാഷ്ട്രീയ നേട്ടത്തിനായി അമൃത്പാല്‍ സിംഗിനെ സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ക്കും ആര്‍കെ സിംഗ് മുന്നറിയിപ്പ് നല്‍കി. ഇത് തീക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.
Also read- ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ
ഖലിസ്ഥാനി നേതാവ് അമൃത്പാല്‍ സിംഗിനായി കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തെ ദേശീയ പതാക നശിപ്പിച്ചതും വാര്‍ത്തയായിരുന്നു. മാര്‍ച്ച് 19നായിരുന്നു ഈ സംഭവം.
advertisement
ഈ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നാണ് ആര്‍കെ സിംഗ് വിശേഷിപ്പിച്ചത്. കൂടാതെ ഈ വിഷയത്തെപ്പറ്റി യുകെയുടെ ഊര്‍ജവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ‘ നയതന്ത്രജ്ഞരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുക എന്നത് രാഷ്ട്രങ്ങളുടെ പരമാധികാര പ്രതിജ്ഞയാണ്. സൗഹൃദരാജ്യങ്ങളില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നത് അംഗീകരിക്കാനാകില്ല,’ ആര്‍കെ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും ആര്‍കെ സിംഗ് പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യം പ്രതിസന്ധിയിലാണെന്ന തരത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ന്യായീകരിക്കാനാകാത്ത തെറ്റാണ് രാഹുല്‍ ചെയ്തതെന്നും അദ്ദേഹം രാജ്യത്തോടെ മാപ്പ് പറയണമെന്നും ആര്‍കെ സിംഗ് പറഞ്ഞു.
” അത്രപെട്ടെന്ന് ഇതില്‍ നിന്ന് ഒഴിയാനാകില്ല അദ്ദേഹത്തിന്. നമ്മുടെ രാജ്യത്തെ കോളനിയാക്കി ഭരിച്ചിരുന്ന ഒരു രാജ്യത്ത് ചെന്ന് നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടണമെന്ന് പറയാന്‍ എങ്ങനെ കഴിയുന്നു. രാഹുല്‍ മാപ്പ് പറയണം,’ ആര്‍കെ സിംഗ് പറഞ്ഞു.
അതേസമയം അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെയും ആര്‍കെ സിംഗ് നിരാകരിച്ചു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ആര്‍കെ സിംഗ് പറഞ്ഞത്. രാഹുല്‍ ഗാന്ധി ആദ്യം രാജ്യത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ സഭയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുമെന്നും ആര്‍കെ സിംഗ് പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്നാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേഷ് പറഞ്ഞത്. രാഹുലിനെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ജയറാം രമേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം അഴിമതി ആരോപണങ്ങളില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെയും ആര്‍ കെ സിംഗ് വിമര്‍ശനമുന്നയിച്ചിരുന്നു. ‘മറ്റേതെങ്കിലും വ്യക്തിയായിരുന്നെങ്കില്‍ വളരെ കാലം മുമ്പേ ജയിലില്‍ കിടക്കുമായിരുന്നു. എന്നാല്‍ ലാലു ആയതിനാല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു,’ ആര്‍കെ സിംഗ് പറഞ്ഞു.ഇതാദ്യമായല്ല ലാലുപ്രസാദ് യാദവ് അഴിമതികേസില്‍ പ്രതിയാകുന്നത് എന്നും ആര്‍കെ സിംഗ് പറഞ്ഞു.