ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേ എസി 3-ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ചു

Last Updated:

എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കും

ന്യൂഡൽഹി: എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കും. കുറഞ്ഞ ചെലവില്‍ എസി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് എസി- ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍ റെയില്‍വേ ആരംഭിച്ചത്.
എസി- ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതല്‍ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാല്‍ കഴിഞ്ഞവര്‍ഷം എസി- ത്രീ ടയര്‍ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്‌കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. നിരക്ക് കുറച്ചെങ്കിലും നേരത്തെ പോലെ കിടക്കവിരി ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
എസി- ത്രീ ടയര്‍ കോച്ചില്‍ 72 ബെര്‍ത്തുകള്‍ ആണ് ഉണ്ടാവുക. 80 ബെര്‍ത്തുകളാണ് എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വര്‍ഷം 231 കോടിയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേ എസി 3-ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ചു
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement