TRENDING:

'പേ സിഎം ചെയ്യൂ, മുഖ്യമന്ത്രിയെ സഹായിക്കൂ'; കർണാടക മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം

Last Updated:

'പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ 'പേ സിഎം' പ്രചാരണവുമായി കോൺഗ്രസ്. യുപിഐ ആപ്പായ 'പേ ടിഎം' മാതൃകയിൽ തയ്യാറാക്കിയ പോസ്റ്റർ ബെംഗളൂരുവിൽ ഉടനീളം പതിച്ചാണ് കോൺഗ്രസ് അഴിമതി ആരോപണം നേരിടുന്ന സിഎം ന് എതിരെ പരിഹാസ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രിയെ സഹായിക്കൂ' എന്നാണ് പോസ്റ്ററിലെ ആഹ്വാനം.
advertisement

'പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്സന്റ് സർക്കാർ ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാർ ഡോട്ട് കോം'.

also read : മുഖ്യമന്ത്രി സ്ഥാനം വിട്ട് ഗെലോട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമോ? ആരാകും അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി?

advertisement

അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. 'സമയവും സ്ഥലവും നിങ്ങൾ തീരുമാനിക്കൂ' 'ഞങ്ങൾ വരാം' എന്നായിരുന്നു വെല്ലുവിളി. എന്നാൽ ബ്ലാക്ക‍്മെയ‍്ലിംഗ് വിദ്യക്ക് കീഴ്പ്പെടാൻ ഇല്ലെന്നായിരുന്നു ബൊമ്മെയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് 'പേ സിഎം' പ്രചാരണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'പേ സിഎം ചെയ്യൂ, മുഖ്യമന്ത്രിയെ സഹായിക്കൂ'; കർണാടക മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം
Open in App
Home
Video
Impact Shorts
Web Stories