വീഡിയോ കോൺഫറൻസിലൂടെ കേരളത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെ നദ്ദ കടന്നാക്രമിച്ചത്. "എല്ലായിടത്തും സ്വർണ്ണത്തിന്റെ നിറം മഞ്ഞയാണ്, പക്ഷേ കേരളത്തിൽ ഇത് ചുവപ്പാണ്. ഐ.ടി ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താണ് ? "- ബി.ജെ.പി അധ്യക്ഷൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലും ചൂട് നമുക്ക് കാണാൻ കഴിയും. സംഭവത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. 'ചോർ കി ദാദി മേ ടിങ്ക' എന്നൊരു ചൊല്ലുണ്ട്, അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയൊക്കെയോ ഇടപെട്ടിട്ടുണ്ടെന്നാണ്”- ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
TRENDING:Gold Smuggling Case Live | NIA സംഘം അതിവേഗം കൊച്ചിയിലെത്തും; ബഹുദൂരം പിന്നിട്ടു [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]
വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി ബെംഗളൂരുവിൽ നിന്നും പിടികൂടിയതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്റെ പരാമാർശം.