TRENDING:

PM Kisan Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 12-ാം ഗഡു ഈ മാസം ലഭിച്ചേക്കും; സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

Last Updated:

PM Kisan Latest News Update: കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് നൽകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കോടിക്കണക്കിന് കർഷകർക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്തേക്കും.
advertisement

കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് നൽകുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കാൻ പോകുന്നത്.

Also Read-കൂലിപ്പണിക്കാരൻറെ റോബോട്ട് ; ഭിന്നശേഷിക്കാരിക്ക് ഭക്ഷണം കൊടുക്കുന്ന റോബോട്ടിന് പിന്തുണയുമായി ഗോവൻ സർക്കാർ

പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകർക്ക് ലഭ്യമാകും.

advertisement

വിവരങ്ങളുടെ മികച്ച സുതാര്യത ഉറപ്പാക്കാനായി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്തുകളിൽ പരസ്യമായി പ്രദർശിപ്പിക്കും. കിസാൻ സമ്മാൻ നിധി പദ്ധതി വിഹിതത്തിന് അർഹരായ കർഷകർക്ക് അവരുടെ ഗുണഭോക്തൃ നില ഓൺലൈനായി പരിശോധിക്കാനും സാധിക്കുന്നതാണ്. ഇതിനുപുറമെ, പദ്ധതിയുടെ ഭാഗമായ എല്ലാം കർഷകർക്കും അവരുടെ ഗുണഭോക്തൃ നില അറിയിച്ച് മെസേജുകളും ലഭിക്കും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ബെനിഫിഷ്യറി സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കേണ്ടത് എങ്ങനെ?

സ്റ്റെപ്പ് 1: കമ്പ്യൂട്ടറിൽ pmkisan.gov.in എന്ന വെബ്‌സൈറ്റ് ക്ലിക്ക് ചെയ്യുക.

advertisement

സ്റ്റെപ്പ് 2: ഹോം പേജിൽ ഫാർമേഴ്‌സ് കോർണർ എന്ന ഭാഗം കാണാൻ കഴിയും.

സ്റ്റെപ്പ് 3: ഫാർമേഴ്‌സ് കോർണർ വിഭാഗത്തിൽ, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്നൊരു ടാബ് ഉണ്ട്. അവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾക്ക് പകരം നേരിട്ട് https://pmkisan.gov.in/BeneficiaryStatus.aspx എന്ന ലിങ്കിലേക്ക് പോകാം.

സ്റ്റെപ്പ് 5: ഇപ്പോൾ ലഭിക്കുന്ന പേജിൽ ആധാർ കാർഡ് നമ്പർ, കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ സൽകുക.

advertisement

സ്റ്റെപ്പ് 6: പേജിൽ ചോദിച്ചിരിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം ഡാറ്റ ഓപ്ഷൻ എന്ന് നൽകിയിരിക്കുന്നിടത്ത് ക്ലിക്കുചെയ്യുക. അപ്പോൾ നിങ്ങളുടെ ഗുണഭോക്തൃ നില കാണാൻ സാധിക്കും.

പദ്ധതിയ്ക്ക് അർഹതയുള്ളവർ എല്ലാ രേഖകളും പൂരിപ്പിച്ച് നൽകിയിട്ടും ഈ ഗുണഭോക്തൃ പട്ടികയിൽ പേര് ഇല്ലെങ്കിൽ നിങ്ങൾക്ക് നേരിട്ട് സർക്കാരിൽ പരാതി നൽകാനാകും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കൂടുതൽ വിശദാംശങ്ങൾ

നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2022 സാമ്പത്തിക വർഷത്തിൽ കിസാൻ സമ്മാൻ നിധി പദ്ധതിക്കായി കേന്ദ്ര സർക്കാർ ഇതുവരെ 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ.

advertisement

ഇന്ത്യൻ പൗരന്മാരായ എല്ലാ ചെറുകിട കർഷകർക്കും പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിൽ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. ഒപ്പം , കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക രംഗങ്ങളുടെ നട്ടെല്ലായ കർഷക കുടുംബങ്ങൾക്ക് പെൻഷൻ നൽകുന്നതിനായി 2018 ഡിസംബറിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ പ്രധാനമന്ത്രി കിസാൻ പദ്ധതി ആരംഭിച്ചത്. പൂർണ്ണമായും സർക്കാർ പിന്തുണയുള്ള കർഷക പെൻഷൻ പദ്ധതിയാണ് ഇത്. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷക കുടുംബങ്ങള്‍ക്ക് 6,000 രൂപ വർഷം തോറും ലഭിക്കും.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
PM Kisan Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 12-ാം ഗഡു ഈ മാസം ലഭിച്ചേക്കും; സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories