advertisement

കൂലിപ്പണിക്കാരൻറെ റോബോട്ട് ; ഭിന്നശേഷിക്കാരിക്ക് ഭക്ഷണം കൊടുക്കുന്ന റോബോട്ടിന് പിന്തുണയുമായി ഗോവൻ സർക്കാർ

Last Updated:

മകളെ പോറ്റാൻ ബിപിൻ ഒരു റോബോട്ടിനെ ഉണ്ടാക്കി.

പനജി : മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് (differently abled daughter) ഭക്ഷണം നൽകാൻ കൂലിപ്പണിക്കാരനായ ബിപിൻ കദം രൂപകൽപന ചെയ്ത ‘ മാ റോബട്ടിന് ’(Ma robot) ഗോവ ഇന്നവേഷൻ കൗൺസിലിന്റെ പിന്തുണ. കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകുന്ന അമ്മ റോബട്ടിന്റെ വാണിജ്യ സാധ്യത കണ്ടെത്തി കൂടുതൽ മികവുറ്റതാക്കാനുള്ള സാമ്പത്തിക സഹായം കൗൺസിൽ നൽകും.
ബിപിൻ കദമിന്റെ 15 വയസ്സുള്ള മകൾ പ്രജക്ത കട്ടിലിൽ നിന്ന് അനങ്ങാൻ കഴിയാതെ കിടപ്പിലാണ്. മകൾക്ക് ആശ്രയമായിരുന്ന ഭാര്യയും ഗുരുതരാവസ്ഥയിലായതോടെ പകൽ സമയത്ത് കുട്ടിയ്ക്ക് ഭക്ഷണം നൽകാനാവാതെ വന്നു. മകൾക്ക് ഭക്ഷണം നൽകാൻ കഴിയാതെ ഭാര്യ കിടന്ന് കരയാറുണ്ടെന്ന് ബിപിൻ പറഞ്ഞു. കുട്ടിക്ക് ഭക്ഷണം നൽകാൻ റോബോട്ട് എന്ന ആശയത്തിലേക്കു ബിപിൻ കടന്നത് ഇങ്ങനെയാണ്. പ്രതിസന്ധി സാഹചര്യങ്ങൾ ബിപിനെ അവിശ്വസനീയമാംവിധം സർഗ്ഗാത്മകനാക്കി. സാങ്കേതിക വിദ്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരാളാണ് റോബോട്ടിനെ നിർമ്മിച്ചത്. 4 മാസത്തെ പലതരം അന്വേഷണങ്ങൾക്കൊടുവിലാണ് മകളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഭക്ഷണം നൽകുന്ന റോബട്ടിന് ബിപിൻ രൂപം കൊടുത്തത്.
advertisement
ഉപകരണം വാങ്ങാനാണ് ആദ്യം വിചാരിച്ചത് എന്നാൽ അങ്ങനൊന്ന് കിട്ടിയില്ല. കഠിനാധ്വാനം അവസാനം ഫലം കണ്ടു. മകളെ പോറ്റാൻ ബിപിൻ ഒരു റോബോട്ടിനെ ഉണ്ടാക്കി. ഭാര്യയുടെയും കുട്ടികളുടെയും പ്രതിസന്ധി കണക്കിലെടുത്താണ് അദ്ദേഹം തന്റെ റോബോട്ടിന് 'മാ റോബോട്ട്' എന്ന് പേരിട്ടത്. ‘ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ അവളുടെ മുഖത്തെ സംതൃപ്തി കാണുമ്പോൾ എല്ലാം മറക്കും. ഇത്തരം ഒരുപാടു കുട്ടികൾക്ക് ഈ റോബട് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതുപോലെ എന്റെ മകൾക്കും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നു തോന്നി ’ – ബിപിൻ പറയുന്നു.
advertisement
ഇപ്പോഴിതാ ബിപിൻ കദം സ്വന്തം റോബോട്ടിനെ ലോകത്തിലേക്ക് എത്തിക്കാനായി ആഗ്രഹിക്കുന്നു. അതുവഴി തന്റെ മകളെപ്പോലെ ശാരീരിക വൈകല്യമുള്ളവർക്ക് ഇത് ഉപയോഗപ്രദമാവുമെന്ന് അദ്ദേഹം കരുതുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കൂലിപ്പണിക്കാരൻറെ റോബോട്ട് ; ഭിന്നശേഷിക്കാരിക്ക് ഭക്ഷണം കൊടുക്കുന്ന റോബോട്ടിന് പിന്തുണയുമായി ഗോവൻ സർക്കാർ
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement