ആഭ്യന്തരമായി നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമുള്ളതും രാജ്യത്ത് തന്നെ നിർമ്മിക്കാൻ കഴിയുന്നതുമായ വസ്തുക്കൾ ഇവിടെത്തന്നെ നിർമിക്കണം. സ്വാശ്രയത്വ മന്ത്രം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തിയതുപോലെ, സ്വാശ്രയത്വ മന്ത്രത്തിൽ നിന്ന് രാജ്യത്തിന്റെ അഭിവൃദ്ധിയും ശക്തി പ്രാപിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.സ്വദേശി ഉത്പന്നങ്ങളെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമ്പോൾത്തന്നെ വിദേശ വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ കഠിനാധ്വാനത്താൽ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ നാം വാങ്ങണം ഓരോ വീടും സ്വദേശിയുടെ പ്രതീകമാക്കി മാറ്റുകയും എല്ലാ കടകളും സ്വദേശി ഉത്പന്നങ്ങൾകൊണ്ട് അലങ്കരിക്കുകയും വേണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement