2020 വെല്ലുവിളികളും പ്രതിബന്ധങ്ങളും നിറഞ്ഞതായിരുന്നെങ്കിലും അതിൽ നിന്നെല്ലാം രാജ്യം പാഠം ഉൾക്കൊള്ളുകയും 'സ്വാശ്രയത്വം' പഠിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ജന്ദേവാലൻ വിപണി കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണെങ്കിലും വിദേശ ബ്രാൻഡുകളാണ് വിൽപനയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യിൽ നിർമ്മിച്ച കളിപ്പാട്ടങ്ങളാണ് വളരെ അഭിമാനത്തോടെ വിൽക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധേയമാണെന്നും ആത്മനിർഭർ ഭാരതും വോക്കൽ ഫോർ ലോക്കൽ പദ്ധതികളും ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യയിലെ യുവാക്കളെ നോക്കുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല', മോദി പറഞ്ഞു.
advertisement
2020-ല്‍ രാജ്യം പുതിയ കഴിവുകള്‍ സൃഷ്ടിച്ചെടുത്തു. അതിനെ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു. 'കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളില്‍ നിന്നും നമ്മള്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ 'ആത്മനിര്‍ഭര്‍ ഭാരത്' അല്ലെങ്കില്‍ സ്വാശ്രയത്വം എന്ന് വിളിക്കാം', പ്രധാനമന്ത്രി പറഞ്ഞു.
ഗുരു ഗോബിന്ദ് സിങ്ങ് ഉൾപ്പെടെയുള്ള സിഖ് ആചാര്യൻമാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരു ഗോബിന്ദ് സിംഗ് ജിയുടെ കുടുംബത്തിന്റെ പരമമായ ത്യാഗത്തെ ആളുകൾ ഭക്തിപൂർവ്വം ഓർക്കുന്നു. ഈ രക്തസാക്ഷിത്വം മുഴുവൻ മനുഷ്യർക്കും രാജ്യത്തിനും ഒരു പുതിയ പാഠം നൽകുന്നതാണെന്നും രക്തസാക്ഷിത്വത്തോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.