പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'കാര്‍ഷിക നിയമം, സിഎഎയില്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവയില്‍ കിംവദന്തികള്‍ പ്രചരിക്കുന്നു. ഓരോ ബിജെപി പ്രവര്‍ത്തകനും മനസ്സിലാക്കേണ്ടത്് ഇതിനു പിന്നിലുള്ള രാഷ്ട്രീയത്തെയാണ്. ഇത് വലിയ ഗൂഢാലോചനയാണ്'അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതിനാല്‍ രാജ്യത്ത് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു, ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഭരണഘടന മാറ്റുമെന്ന് പ്രചരിപ്പിക്കുന്നു, സംവരണം നിര്‍ത്താലാക്കാന്‍ പോകുന്നു എന്നിവയെല്ലാം നുണകളാണ്' അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങളോട് ജാഗ്രത പാലിക്കണമെന്നും അവബോധം പ്രചരിപ്പിക്കുന്നതിനായി ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
അതേസമയം ബിജെപി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ യന്ത്രത്തെ കുറ്റപ്പെടുത്തുകയും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിക്കുമ്പോള്‍ പ്രശംസിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനയെയും ജനാധിപത്യത്തെയെയും ഈ ആളുകള്‍ മനസ്സിലാക്കുന്നില്ലെന്നും അവരുടെ പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും വിലമതിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം ജനങ്ങളെ സത്യസന്ധമായി സേവിക്കുന്നതില്‍ ജനങ്ങളുടെ ഹൃദയം നേടിയ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകരുടെ സത്യസന്ധതയും കഠിനാധ്വാനവുമാണെന്നും അതിന് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ജനങ്ങള്‍ക്ക് വേണ്ടി കഠിനധ്വാനം ചെയ്യുന്നതിലൂടെ ഒരു സംഘടനയ്ക്ക് ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന് 41 വര്‍ഷമായി ബിജെപി കാണിച്ചു കൊടുക്കുന്നു' അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന എല്‍ കെ അദ്വാനിയെ അനുസ്മരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
കോവിഡ് 19 മഹാമാരി പോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് വഴി പുതിയ ഇന്ത്യ പിറന്നെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആത്മനിര്‍ഭര്‍ ഭാരത് ഇതിനോടകം സ്വാധീനിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സ്ഥാപക ദിനം ആഘോഷിക്കച്ചത് നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും നിയനസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് ബൂത്ത് തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചരിത്രം, പരിണാമം, പ്രത്യശാസ്ത്രം, പാര്‍ട്ടിയുടെ പ3തിബദ്ധത എന്നിവ സംസ്ഥാന-ജില്ലാ തലങ്ങളില്‍ വെബിനാര്‍ വഴി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി ആദ്യകാലത്ത് ഭാരതീയ ജനസംഘ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1951 ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ഭാരതീയ ജനസംഘ് സ്ഥാപിച്ചത്. പിന്നീടി നിരവധി പാര്‍ട്ടികളുമായി ലയിച്ച് 1977ല്‍ ജനതാ പാര്‍ട്ടി ആയി മാറി. 1980 ല്‍ ജനതാ പാര്‍ട്ടിടയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ പാര്‍ട്ടിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാകുന്നതില്‍ നിന്ന് വിലക്കി. ഇതിനെ തുടര്‍ന്ന് ജനസംഘം അംഗങ്ങള്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. അങ്ങനെയാണ് 1980 ഏപ്രില്‍ ആറിന് ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) നിലവില്‍ വരുന്നത്.
