PM Narendra Modi Kerala Visit Live Updates
'ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ നമ്മുടെ രാജ്യം അതിലേക്കെത്തിയ വഴിയാണ് അതിലേറ പ്രധാനമെന്ന് ഞാൻ കരുതുന്നു. ജനങ്ങൾ വിശ്വസിക്കുന്ന ഒരു ഗവൺമെന്റ് ഉള്ളതുകൊണ്ടാണ് ഇത് നേടാനായത്. സർക്കാരാകട്ടെ, ജനങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്നു'- പ്രധാനമന്ത്രി പറഞ്ഞു.
'ജനങ്ങൾ ഞങ്ങളിൽ അഭൂതപൂർവമായ വിശ്വാസം അർപ്പിക്കുന്നത് ഞങ്ങൾക്ക് ഒരു പദവിയും ബഹുമതിയുമാണ്. അവർ ഞങ്ങൾക്ക് ഭൂരിപക്ഷം നൽകിയത് ഒരു തവണയല്ല, രണ്ട് തവണയാണ്. പല മേഖലയിലും ആഴത്തിലുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമ വിതരണം, അടിസ്ഥാന സൗകര്യങ്ങൾ അങ്ങനെ ഞങ്ങൾ മാറ്റം കൊണ്ടുവന്ന മേഖലകൾ പലതാണ്. തൽഫലമായി, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വർഷം തോറും റെക്കോർഡുകൾ തകർക്കുന്നു'- നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
advertisement
പ്രധാനമന്ത്രിയുമായുള്ള അഭിമുഖം ഇംഗ്ലീഷിൽ വായിക്കാം
മേക്ക് ഇൻ ഇന്ത്യ പദ്ധതി മികച്ച വിജയത്തോടെ മുന്നേറുന്നു. സ്റ്റാർട്ടപ്പുകളും മൊബൈൽ നിർമാണ രംഗവും അത്ഭുതങ്ങൾ സൃഷ്ടിച്ചു. അടിസ്ഥാന സൗകര്യ വികസനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് സംഭവിക്കുന്നത്, ഇതെല്ലാം നമ്മുടെ യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
2023-ലെ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി, താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ കടബാധ്യത ഉയർത്തുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾക്കായി നമ്മൾ ഉത്സാഹത്തോടെ വാദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംഎഫ്, ലോക ബാങ്ക്, ജി 20 എന്നിവയുടെ സംയുക്ത സംരംഭമായ ഗ്ലോബൽ സോവറിൻ ഡെറ്റ് റൗണ്ട് ടേബിൾ (GSDR) ഈ വർഷം ആദ്യം ആരംഭിച്ചു. ഇത് ആശയവിനിമയം ശക്തിപ്പെടുത്തുകയും കടബാധ്യതകൾ കുറക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. ആധുനിക കാലത്ത്, ഒരു രാജ്യത്തെ കടക്കെണിയെക്കുറിച്ചുള്ള വാർത്തകൾ മറ്റ് പല രാജ്യങ്ങളിലേക്കും എത്താറുണ്ട്. ആളുകൾ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അവബോധം ശക്തമാകുകയും ചെയ്യുന്നു. സ്വന്തം രാജ്യങ്ങളിൽ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെയും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.