മോദി സർക്കാർ നാലു ജാതികൾക്ക് പ്രാധാന്യം നൽകുന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ ഈ ജാതികൾ സുപ്രധാനം. 10 കോടി ഉജ്വല പദ്ധതി,11 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം, 12 കോടി ശൗചാലയങ്ങൾ, ഒരു രൂപയുടെ സുവിധ സാനിറ്ററി പാഡ്, കേരളത്തിൽ 60 ലക്ഷം 30 ലക്ഷം മുദ്രാ ലോൺ
26 ആഴ്ച പ്രസവാവധി സൈനിക സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം, നിയമ നിർമാണ സഭകളിൽ സ്ത്രീ സംവരണം എല്ലാം നടത്തിയത് മോദിയുടെ ഗ്യാരന്റി.2 കോടി സ്ത്രീകൾ ലക്ഷാധിപതികൾ ആകും പിഎം വിശ്വകർമ യോജന തെരുവ് കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം എല്ലാവര്ക്കും വീട് എല്ലാത്തിനും മോദിയുടെ ഉറപ്പ്.
കെ സുരേന്ദ്രൻ ശ്രീരാമ വിഗ്രഹ മാതൃകയും കെ കെ അനീഷ്‌കുമാർ ഹനുമൽ വിഗ്രഹ മാതൃകയും സമർപ്പിച്ചു. ബീനാ കണ്ണൻ ശീമാട്ടിയിൽ വെള്ളി നൂല് കൊണ്ട് നിർമിച്ച ഷാൾ അണിയിച്ചു
മഹിളാസദസിന് അഭിവാദ്യം അർപ്പിച്ച് നരേന്ദ്രമോദി വേദിയിലെത്തി
നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോ യ്ക്ക് ശേഷം സമ്മേളന വേദയിലേക്ക് ‘വരണം മോദി വരണം’ ഗാനത്തിന്റെ അകമ്പടിയോടെ നടന്നു വരുന്ന നരേന്ദ്ര മോദിയെ ഇരുവശത്തു നിന്നും പുഷ്പ വൃഷ്ടിയോടെ വനിതകൾ സ്വീകരിക്കുന്നു.ഒപ്പം കെ സുരേന്ദ്രനും സുരേഷ് ഗോപിയും .
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സുരേഷ് ഗോപിയും പങ്കെടുക്കുന്ന സ്വരാജ് റൗണ്ടിലേക്കുള്ള റോഡ് ഷോയിൽ വൻജനപങ്കാളിത്തം
തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകും ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സ്വരാജ് റൗണ്ടിലേക്ക് വാഹനത്തിൽ
വൈക്കം വിജയലക്ഷ്മിയുടെ സ്വാഗത ഗാനം വേദിയിൽ. പി.ടി ഉഷ എം പി, നടി ശോഭന, ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ , ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു .
കൊച്ചിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങി. എട്ട് കിലോമീറ്ററോളം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് നഗരത്തിലെത്തുന്നത് .
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി തൃശൂർ നഗരത്തിലെത്തുന്നത്. ജില്ലയില്‍ നാലാം തവണയും.പ്രധാനമന്ത്രിയായ ശേഷം തന്റെ ആദ്യ കേരള സന്ദർശനത്തിൽ 2015 ഡിസംബർ 14നും പിന്നീട് 2019 ജനുവരി 27 നുമായിരുന്നു അദ്ദേഹം തൃശൂർ എത്തിയത്.ലക്ഷദീപിലെ അഗത്തിയിൽ നിന്നുമാണ് പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിയത്.അവിടെ നിന്നും ഹെലികോപ്ടറിലാണ് കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങിയത്.
ലക്ഷദീപിലെ അഗത്തിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കുട്ടനെല്ലൂരിലേക്ക് തിരിച്ചു
പ്രധാനമന്ത്രി ലക്ഷദീപിലെ അഗത്തിയിൽ നിന്നുമാണ് പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിയത്
നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളവും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത് എന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത്. സ്നേഹയാത്ര എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സാധിക്കുന്നതിനുളള രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗം അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും തൃശൂരിൽ കാണാൻ സാധിക്കുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് എന്നും സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മൂലം കനത്ത സുരക്ഷാ ജാഗ്രതയിലാണ് തൃശൂര്‍ നഗരം.സമ്മേളനം നടക്കുന്ന മൈതാനിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം.പൊതുസമ്മേളനം നടക്കുന്ന ക്ഷേത്ര മൈതാനത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. എസ്പിജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നു. പരിപാടിക്കായി വിപുലമായ തയാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി എം.ടി. രമേശും ഒരുക്കങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നു.പ്രധാനമന്ത്രി വൈകിട്ട് അഞ്ചു മണിയോടെ മടങ്ങും
മഹിളാമോര്‍ച്ചയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായി രണ്ടായിരത്തോളം മങ്കമാര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ തിങ്കളാഴ്ച മെഗാതിരുവാതിര അവതരിപ്പിച്ചു.ഗണപതി സ്തുതിയോടെ ആരംഭിച്ച് രാമായണം സുപ്രസിദ്ധം എന്ന തിരുവാതിരപ്പാട്ടോടെ 10 മിനിറ്റായിരുന്നു തിരുവാതിരകളി. തിരുവാതിര ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി. ടി.രമ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, നേതാക്കളായ ജാന്‍സി, വി. ആതിര, രേണു സുരേഷ് എന്നിവര്‍ പങ്കെടുത്തു.
കിഴക്കൂട്ട് അനിയന്‍മാരാരെ കൂടാതെ ചേറൂര്‍ രാജപ്പന്‍ മാരാര്‍, പരിയാരത്ത് രാജന്‍മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, കൊടകര ഉണ്ണി, കിഴക്കൂട്ട് മനോജ്, കീനൂര്‍ സുബീഷ്, കൊടകര വിജില്‍ എന്നിവരും കൊടകര അനൂപിന്റെ നേതൃത്വത്തില്‍ കീനൂര്‍ അഭിലാഷ്, ഹിമേഷ് കോടാലി എന്നിങ്ങനെ 15 കുറുംകുഴല്‍കാരുണ്ടായിരുന്നു. മച്ചാട് പത്മകുമാര്‍, കീനൂര്‍ കിരണ്‍ എന്നിവര്‍ കൊമ്പുവാദ്യനിരയ്‌ക്കു നേതൃത്വം നല്‍കി.കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, പോറാത്ത് ഉണ്ണിമാരാര്‍, കൊടകര അനീഷ് എന്നിങ്ങനെ 30 ഓളം വലംതലയും കീനൂര്‍ മണി, കൊടകര അഭിജിത്ത്, മനുഷ് പാലാഴി എന്നിങ്ങനെ 25 ഓളം ഇലത്താളവും നാദവിസ്മയമയത്തിന് പങ്കു ചേർന്നു.അനിയന്‍ മാരാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മേളകലാകാരന്‍മാരേയും പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനോടനുബന്ധിച്ച് ചൊവ്വാഴ്ച ബിജെപി കള്‍ച്ചറല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ 101 പേര്‍ അണിനിരന്ന മേളപ്പെരുക്കം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡോ.രാധാമോഹന്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണന്‍, ദേവന്‍, കെ.കെ.അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരന്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തിലായിരുന്നു മേളം. ചെമ്പടയുടെ അകമ്പടിയില്ലാതെ നേരിട്ട് പാണ്ടിയോടെയാണ് സന്ധ്യയ്ക്ക് മേളം ആരംഭിച്ചത്.
മാധ്യമങ്ങൾ ചുവരെഴുത്തുകൾ നന്നായി വായിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിഎത്തുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മൂന്നിന് തേക്കിൻകാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തിൽ രണ്ടുലക്ഷത്തോളം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 4.30നു റോഡ് മാർഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലേക്കു തിരിക്കും.
‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്കു രണ്ടിന് കുട്ടനെല്ലൂർ ഹെലിപാഡിലെത്തും. തുടര്‍ന്ന് എട്ട് കിലോമീറ്ററോളം റോഡ് മാര്‍ഗം സഞ്ചരിച്ച് നഗരത്തിലെത്തും.ജനറൽ ആശുപത്രി പരിസരത്തു നിന്നു റോഡ് ഷോ ആരംഭിക്കും. തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.
സ്ഥാനാർഥിത്വം സമ്മേളനങ്ങളിൽ പ്രഖ്യാപിക്കുന്ന പാർട്ടിയല്ല ബിജെപിയെന്ന് കെ സുരേന്ദ്രൻ.തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചോദ്യത്തോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപിയെക്കുറിച്ച് വല്ലാതെ വേവലാതി വേണ്ട. തോറ്റിട്ടും സുരേഷ് ഗോപി തൃശൂരിനായി പ്രവർത്തിച്ചു, സുരേന്ദ്രൻ പറഞ്ഞു.
മഹിളാ സമ്മേളനം വനിതാ സംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.പ്രത്യേകം ക്ഷണിക്കപ്പെട്ട പതിനായിരത്തോളം മഹിളകൾ തൃശൂരിലെ സദസിൽ ഉണ്ടാകും.പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകും. പൊതുവേദിയിലെ പ്രസംഗ ശേഷം പ്രധാനമന്ത്രി വിവിധ സംഘടനകളുമായി ചർച്ച നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു
‘സത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനത്തിന് രണ്ടു ലക്ഷം വനിതകളെ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന റോഡ്‌ഷോയിൽ രണ്ടു ലക്ഷത്തോളം പുരുഷന്മാരെ പങ്കെടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് പങ്കെടുക്കുക.