ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ 2021 ജനുവരി 15-നാണ് ആരംഭിച്ചത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ നാലുനില കെട്ടിട നിർമിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയ്ക്ക് ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കുമായി പ്രത്യേകം പ്രവേശന കവാടങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടാകും. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത.
advertisement
Also read- 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് മമത ബാനര്‍ജി
ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലൈബ്രറി, കമ്മിറ്റി മുറികൾ, ഡൈനിംഗ് റൂമുകൾ എന്നിവയും ഈ മന്ദിരത്തിലുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയും രാജ്യത്തെ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ ഉണ്ടാകും. കൊണാർക്കിലെ സൂര്യക്ഷേത്രത്തിലെ ചക്രത്തിന്റെ മാതൃകയും കൗടില്യന്റെ ഛായാചിത്രവും കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.