"ഭാരതമാതാവിൻ്റെ ചിത്രം ഒരു നാണയത്തിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു. "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആർഎസ്എസിൻ്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
advertisement
"നാളെ വിജയദശമിയാണ്. തിന്മയുടെ മേൽ നന്മയുടെയും, അനീതിയുടെ മേൽ നീതിയുടെയും, അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെയും, അന്ധകാരത്തിൻ്റെ മേൽ പ്രകാശത്തിൻ്റെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണത്... 100 വർഷം മുമ്പ് ദസറ ദിനത്തിൽ ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത് വെറുമൊരു യാദൃച്ഛികതയല്ല. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിൻ്റെ പുനരുത്ഥാനമായിരുന്നു അത്. സംഘത്തിൻ്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്." ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടാതെ, ആർഎസ്എസുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് മോദി പറഞ്ഞു. ആർഎസ്എസിൻ്റെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഒരിക്കലും ഏറ്റുമുട്ടലുണ്ടായിട്ടില്ല. കാരണം, സംഘടനയുടെ ഓരോ ഭാഗവും ഒരേ ലക്ഷ്യത്തിൽ വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു: "രാഷ്ട്രമാണ് പ്രധാനം". "തുടക്കം മുതൽ, ആർഎസ്എസ് രാഷ്ട്ര നിർമ്മാണത്തിനായി പ്രയത്നിക്കുകയാണ്..." മോദി കൂട്ടിച്ചേർത്തു.