അൺർവേൾഡ് ഡോൺ ഛോട്ടാ രാജൻ, ഗ്യാങ്സ്റ്റർ മുന്നാ ബജ്രംഗി എന്നിവരുടെ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പാണ് കാൻപൂരിലെ മെയിൻ പോസ്റ്റ് ഓഫീസ് പുറത്തിറക്കിയത്.ഛോട്ടാ രാജൻ നിലവിൽ മുംബൈയിൽ ജയിലിലാണ്. മുന്നാ ബജ്രംഗി 2018 ൽ യുപിയിലെ ഭാഗ്പട്ട് ജയിലിൽ വച്ച് കൊല്ലപ്പെട്ടു. രണ്ട് പേരുടെയും ചിത്രങ്ങളുള്ള ഓരോ ഡസൻ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.
advertisement
സംഭവം വിവാദമായതോടെ വീഴ്ച സമ്മതിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യക്തിൾക്കും സംഘടനകൾക്കും അവരുടെതായ 'കസ്റ്റംസൈഡ് സ്റ്റാമ്പുകൾ'ലഭ്യമാക്കുന്ന 'മൈ സ്റ്റാമ്പ്' എന്ന പദ്ധതിക്ക് സർക്കാർ കുറച്ച് വർഷം മുമ്പ് തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി വഴി ലഭിച്ച അപേക്ഷയുടെ ഭാഗമായാണ് ഇരുവരുടെയും സ്റ്റാമ്പുകൾ പുറത്തിറങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
സ്റ്റാമ്പിനായി അപേക്ഷ ലഭിച്ചപ്പോൾ ചിത്രങ്ങൾ കണ്ട് ആളുകളെ മനസിലാക്കാന്‍ പറ്റാതെ പോയത് മൂലമുണ്ടായ പിഴവാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നാണ് കാന്‍പുർ പോസ്റ്റ് മാസ്റ്റർ ജനറല്‍ വിനോദ് കുമാർ വർമ്മയുടെ പ്രതികരണം. ഇത്തരത്തിൽ സ്റ്റാമ്പുകൾ ലഭിക്കുന്നതിന് ചില രേഖകൾ നിർബന്ധമാണ്. ഒരു വ്യക്തിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ അവർ നേരിട്ടെത്തി വേണം രേഖകൾ ഹാജരാക്കേണ്ടത്. അതിനു ശേഷം വെബ്ക്യാം വഴി ചിത്രങ്ങൾ പകർത്തും. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാകും സ്റ്റാമ്പ് തയ്യാറാക്കുക. എന്നാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.
Also Read-ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം; 12കാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്
നിലവിലെ സംഭവത്തിൽ മാധ്യമമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോ ഒരാളാണ് ഛോട്ടാ രാജനും മുന്നാ ബജ്രംഗിക്കുമായി രേഖകൾ പൂരിപ്പിച്ച് നൽകിയതെന്നാണ് ഇദ്ദേഹം പറയുന്നത്. ചിത്രങ്ങളും ഇയാൾ തന്നെയാണ് നല്‍കിയത്. പക്ഷെ രേഖയായി സ്വന്തം ഐഡന്‍റിറ്റി കാർഡാണ് നൽകിയത്. ഈ വ്യക്തികളെ നേരിട്ട് അറിയാമെന്നും പറഞ്ഞിരുന്നു. ഇയാളുടെ മറുപടികള്‍ തൃപ്തികരമായത് കൊണ്ടാണ് പോസ്റ്റുമാൻ മറ്റൊരു അന്വേഷണവും നടത്താതെ സ്റ്റാമ്പുകൾ പ്രിന്‍റ് ചെയ്തത്. വർമ്മ വ്യക്തമാക്കി.
Also Read-Kerala Lottery Result | 75 ലക്ഷത്തിന്‍റെ സമ്മാനം വീട്ടിലെത്തിയത് 500 രൂപയുടെ ഭാഗ്യം വഴി!
സംഭവത്തിൽ പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്ന് വ്യക്തമായതോടെ സ്റ്റാമ്പ് വിഭാഗം ഇൻ ചാർജ് രജനീഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റ് ചില ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോസ്റ്റ് മാസ്റ്റർ അറിയിച്ചു. 'മൈ സ്കീം' പദ്ധതിയിലൂടെ ക്രിമിനലുകളുടെ സ്റ്റാമ്പിനായി അപേക്ഷ നല്‍കിയ ആളെ കണ്ടെത്താനും തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.