ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം; 12കാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ക്രൊയേഷ്യയ്ക്ക് പുറമെ അയൽരാജ്യങ്ങളായ സെർബിയ, ബോസ്നിയ, സ്ലൊവേനിയ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്‍റെ പ്രഭവം അനുഭവപ്പെട്ടതയാണ് റിപ്പോര്‍ട്ട്.
advertisement
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെട്രിഞ്ച ഠൗണിനെ തകർത്തു കളഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇവിടെയാണ് പന്ത്രണ്ടുവയസുകാരി മരണപ്പെട്ടത്. ബാക്കി മരണങ്ങള്‍ സമീപ ഗ്രാമങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
advertisement
advertisement
'യുദ്ധത്തെക്കാൾ ഭീകരാവസ്ഥയായിരുന്നു ഭൂകമ്പം'എന്നാണ് പ്രദേശവാസിയായ ഒരാൾ പ്രതികരിച്ചത്. 'അത്യന്തം ഭീകരമായിരുന്നു.. എല്ലാവരും സ്തംഭിച്ച അവസ്ഥയിലായിരുന്നു. എന്തു ചെയ്യണമെന്നറിയാൻ വയ്യാത്ത അവസ്ഥ. ഓടണോ അതോ എവിടെയങ്കിലും ഒളിച്ചിരിക്കണോ എന്നൊക്കെ ചിന്തിച്ചു പോയി' മരിക്ക പൗലോവിക് എന്ന സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിക് അടക്കമുള്ള സർക്കാർ പ്രതിനിധികള്‍ ദുരന്തബാധിത മേഖല സന്ദർശിച്ചു. 'പെട്രിഞ്ചയുടെ വലിയൊരു ഭാഗവും നിലവിൽ റെഡ് സോണാണ്. ഇവിടുത്ത ഭൂരിഭാഗം കെട്ടിടങ്ങളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ആളുകള്‍ക്കായി ആർമി ബാരക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം സമീപത്തെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
advertisement